ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

JAMES III.

ദൂതരെ കൈക്കൊണ്ടു വേറൊരു വഴിക്കു പറഞ്ഞയച്ചിട്ടു, ക്രിയകളാൽ നീതീകരിക്കപ്പെട്ടില്ലയൊ? ഇങ്ങിനെ ആത്മാവില്ലാത്ത ശരീരം ചത്തതാകും പോലെ ക്രിയകളില്ലാത്ത വിശ്വാസവും ചത്തതത്രെ.

൩. അദ്ധ്യായം.

വിശ്വാസവാദത്തിൽ പ്രത്യേകം നാവിനെ സൂക്ഷിച്ചു, (൧൩) സൊമ്യതയാൽ ജ്ഞാനത്തെ കാണിക്കേണം.

എന്റെ സഹോദരരെ! നമുക്ക് അധികം ന്യായവിസ്താരം വരും എന്നറിഞ്ഞു, അനേകർ ഉപദേഷ്ടാക്കന്മാർ ആകരുതെ. നാം എല്ലാവരും പലതിലും തെറ്റുന്നുവല്ലൊ. ഒരുത്തൻ വാക്കിൽ തെറ്റാതെ ഇരുന്നാൽ, അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി തികഞ്ഞ പുരുഷൻ തന്നെ. കുതിരകളെ നമുക്ക് അധീനമാക്കുവാൻ വായ്കളിൽ നാം കടിഞ്ഞാൺ ഇട്ടാൽ അവറ്റിൻ ദേഫത്തെ എല്ലാം തിരിക്കുയും ചെയ്യുന്നു. കണ്ടാലും കപ്പലുകളും എത്ര വലിയവ ആയാലും കൊടുങ്കാറ്റുകളാൽ കൊണ്ടുപോകപ്പെട്ടാലും ഏറ്റവും ചെറിയ ചുക്കാനാൽ നടത്തുന്നവന്നു ബോധിച്ച ദിക്കിലേക്ക് തിരിക്കപ്പെടുന്നു. അപ്രകാരം തന്നെ നാവും ചെറിയ അവയവം എങ്കിലും വമ്പു കാട്ടുന്നതു. ഇതാ കുറഞ്ഞ തീ എത്ര വലിയ വനത്തെ കത്തിക്കുന്നു, നാവും തീ തന്നെ; അനീതിലോകമായിട്ടു നാവു നമ്മുടെ അവയവമദ്ധ്യത്തിൽനിന്നുകൊണ്ടു, സൎവ്വദേഹത്തെയും മലിനമാക്കുകയും നരകത്താൽ ജ്വലിക്കപ്പെട്ടു ആയുസ്സിന്റെ ചക്രത്തെ ജ്വലിപ്പിക്കയും ചെയ്യുന്നു. മൃഗപക്ഷികൾ ഇഴജാതി ജലജന്തുക്കൾ ഈ ജാതിയെല്ലാം മനുഷ്യജാതിക്ക് അടങ്ങുന്നു, അടങ്ങീട്ടും ഇരിക്കുന്നു സത്യം. നാവിനെ മാത്രം മനുഷ്യൎക്ക് ആൎക്കും അടക്കിക്കൂടാ; അതു ചപലമായ ദോഷം മരണപ്രദമായ വിഷത്താൽ പൂൎണ്ണം. അതിനാൽ നാം ദൈവവും പിതാവുമായവനെ വാഴ്ത്തുന്നു, ദൈവസദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ അതിനാൽ ശപിച്ചും കളയുന്നു. ഒരു വായിൽനിന്നു തന്നെ സ്തുതിയും ശാപവും പുറപ്പെടുന്നു; എൻ സഹോദരന്മാരെ! ഇപ്രകാരം ആകേണ്ടതല്ല. ഉറവു ഒരു ദ്വാരത്തിൽനിന്നു തന്നെ മധുരവും കൈപ്പും ഉള്ള (വെള്ളത്തെ ചുരത്തുന്നുവൊ? അത്തിമരം ഒലീവക്കായ്ക്കളെയും മുന്തിരിവള്ളി

൫൪൦




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/568&oldid=164045" എന്ന താളിൽനിന്ന് ശേഖരിച്ചത്