ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧. പേത്രൻ ൧. ൨. അ.

ലോകസ്ഥാപനത്തിൻ മുമ്പെ മുന്നറിയപ്പെട്ടു ഈ അവസാ

നകാലങ്ങളിൽ വെളിപ്പെട്ടുവന്നത്. അവന്മൂലം ദൈവത്തിൽ ൨൧ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തമായിട്ടു തന്നെ; അവനെ അല്ലൊ ദൈവം മരിച്ചവരിൽനിന്ന് എഴഉനീല്പിച്ചു. തേജസ്സ് കൊടുത്തതിനാൽ നിങ്ങളുടെ വിശ്വാസം ദൈവത്തിങ്കലെ പ്ര ത്യാശയായിട്ടും ഇരിക്കുന്നു. എന്നാൽ (ആത്മമൂലം) സത്യത്തെ ൨൨ അനുസരിക്കയിൽ നിങ്ങളുടെ ദേഹികളെ നിർവ്യാജമായ സ ഹോദരപ്രീതിക്കായി നിർമ്മലീകരിച്ചിട്ടു, ശുദ്ധഹൃദയത്തോടെ അന്യോന്യം ഉറ്റു സ്നേഹിപ്പിൻകെടുന്ന ബീജത്തിൽനിന്ന ൨൩ ല്ല, കെടാത്തിൽനിന്നത്രെ (എന്നേക്കും) ജീവിച്ചു നിലനിൽക്കു ന്ന ദൈവവചനത്താൽ തന്നെ; നിങ്ങൾ വീണ്ടും ജനിച്ചവ ർ അല്ലൊ. എങ്ങിനെ എന്നാൽ സകല ജഡവും പുല്ലു പോ ൨൪ ലെയും അതിൻ തേജസ്സ് എല്ലാം പുല്ലിൻ പൂ പോലെയും ആ കുന്നു; പുല്ലു വാടി പൂവുതിരുകയും ചെയ്യുന്നു. കർത്താവിൻ വ ൨൫ ചനം എന്നേക്കും നിലനിൽക്കുന്നു. (യശ. ൪0, ൬--൮) എന്നു ള്ളതു നിങ്ങളോട് അറിയിച്ച സുവിശേഷവചനം തന്നെ.

                               ൨. അദ്ധ്യായം.

    (൧൧) ഇഹത്തിൽ പരദേശികളായി നടക്കേണ്ടുംപ്രകാരം, (൧൩) 
  പ്രജകൾക്കും, (൧൮) ദാസർക്കും, (൩.൧, ൭.)  സ്ത്രീപുരുഷന്മാൎക്കും 
  കാട്ടികൊടുക്കുന്നതു.  

അതുകൊണ്ടു സകല വേണ്ടാതനവും എല്ലാ ചതിയും വ്യാ ൧ ജഭാവങ്ങളും അസൂയയും നുണകളെയും ഒക്കവെ തള്ളിക്കളഞ്ഞു. ഇപ്പോൾ ജനിച്ച ശിശുക്കളായി രക്ഷയോളം വളരുവാനായി ൨ ട്ടു കൂട്ടില്ലാത്ത ബുദ്ധിമയപാലിനെ ആഗ്രഹിപ്പിൻ. (സങ്കീ. ൩ ൩൪,൯) കർത്താവ് വത്സൻ എന്നു നിങ്ങൾ ആസ്വദിച്ചവ രല്ലൊ. ആയവനെ മനുഷ്യർ ആകാ എന്നു തള്ളീടും ദൈവം ൪ തെരിഞ്ഞെടുത്തതും മാന്യവും ജീവനുള്ളതും ആയ കല്ല് എന്നറി ഞ്ഞ് അണഞ്ഞു ചേർന്നു നിങ്ങളും. ജീവനുള്ള കല്ലുകൾ എന്ന ൫ പോലെ ആത്മികഗൃഹവും യേശുക്രിസ്തുന്മൂലം ദൈവത്തിന്നു സുഗ്രാഹ്യമായ ആത്മികബലികളെ കഴിപ്പാന്തക്ക വിശുദ്ധ പുരോഹിതകുലവുമായി പണിയിക്കപ്പെട്ടു കൊൾവിൻ. ഇതാ ൬ തെരിഞ്ഞെടുത്തതും മാന്യവും ആയ മൂലക്കല്ലിനെ ഞാൻ ചി യോനിൽ സ്ഥാപിക്കുന്നു; അവനിൽ വിശ്വാസിക്കുന്നവൻ നാണിച്ചുപോകയില്ല എന്നു (യശ.൨൮,൧൬.) വേദത്തിൻ

                                      ൫൪൭                      69*
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/575&oldid=164053" എന്ന താളിൽനിന്ന് ശേഖരിച്ചത്