ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ . പേത്രൻ ൩. ൪. അ.

പാപങ്ങൾ നിമിത്തം കഷ്ടപ്പെട്ടു, ജഡപ്രകാരം മരിപ്പിക്കപ്പെ
ട്ടിട്ടും ആത്മപ്രകാരം ജീവിപ്പിക്കപ്പെട്ടു. ആത്മാവിൽ തന്നെ        ൧൯
യാത്രയായി പണ്ടു നോഹയുടെ ദിവസങ്ങളിൽ പെട്ടകം ഒരു

ക്കുന്ന സമയം ദൈവത്തിന്റെ ദീർഘക്ഷമ കാത്തിരിക്കപമ്പോ ൾ, അനുസരിക്കയ്കകൊണ്ടു, തടവിൽ ആക്കിയ ആത്മാക്കളോ ടും ഘോഷിച്ചറിയിച്ചു. ആ പെട്ടകത്തിൽ അല്പ ജനം എട്ടു ൨0 പേർ വെള്ളത്തുടെ രക്ഷിക്കപ്പെട്ടു. ആ വെള്ളം മുമ്പെ സൂചി ൨൧ പ്പിച്ച സ്നാനമായത് ഇപ്പോൾ നിങ്ങളെയും രക്ഷിക്കുന്നു. (സ്നാ നമൊ ജഡത്തിന്റെ അഴുക്കിനെ കളയുന്നത് എന്നല്ല; യേശു ക്രിസ്തുന്റെ പുനരുത്ഥാനത്താൽ നല്ല മനോബോധത്തിന്നാ യി ദൈവത്തോടു ചോദിച്ചിണങ്ങുന്നത്രെ ആകുന്നു). അവ ൨൨ ൻ സ്വർഗ്ഗത്തിലേക്കു ചെന്നു, ദൂതൻ അധികാരിൾ ശക്തിക ളും കീഴടങ്ങുംവണ്ണം ദൈവത്തിന്റെ വലത്തിരിക്കുന്നു.

                        ൪ . അദ്ധ്യായം.
      പാപത്തിന്നു മരിച്ചു, (൭) ന്യായവിധിക്ക് ഒരുങ്ങുവാനും,    (൧൨) ക്രിസ്ത്യാനരായി കഷ്ടപ്പെട്ടുവാനും വഴികാട്ടുന്നതു.

ആകയാൽ ക്രിസ്തൻ (നമുക്കു വേണ്ടി) ജഡത്തിൽ കഷ്ട ൧ പ്പെട്ടിരിക്കെ നിങ്ങളും ജഡത്തിൽ കഷ്ടപ്പെട്ടവൻ പാപം ശമി ച്ചു കിട്ടിയവൻ എന്നുള്ള ആ ഭാവനയെ തന്നെ ആയുധമാ ക്കി; ജഡത്തിൽ ഇരിപ്പാനുള്ള കാല ശേഷിപ്പെ ഇനി മനുഷ്യ ൨ രുടെ മോഹങ്ങൾക്കല്ല; ദൈവേഷ്ടത്തിന്നായത്രെ കഴിച്ചുകൊൾവാ ൻ മുതിരുവിൻ കാമാൎത്തി മോഹങ്ങളിലും മദ്യാസക്തി, കുത്തു, ൩ തീൻ, കുടികളിലും അധൎമ്മ ബിംബാരാധനകളിലും നടന്നു, ജാതി കളുടെ ഇഷ്ടത്തെ ആചരിച്ചുകൊണ്ട് ആയുഷ്കാലം പോക്കിയ തു (നമുക്കു) മതിയാകുന്നുവല്ലൊ. ആ ദുർന്നടപ്പിന്റെ കവിച്ച ൪ ലോളം തന്നെ നിങ്ങൾ കുട ഓടാത്തത് അവർ അപൂർവ്വം എന്നു വെച്ചു ദുഷണം പരയുന്നു. ജീവികൾക്കും മരിച്ചവർക്കും ന്യാ ൫ യം വിസ്തരിപ്പാൻ ഒരുങ്ങി നിൽക്കുന്നവന്ന് അവർ കണക്കു ബോധിപ്പിക്കേണ്ടിവരും. മരിച്ചവർക്കും സുവിശേഷം അറിയി ൬ ക്കപ്പെട്ടത് അവർ മനുഷ്യപ്രകാരം ജഡത്തിൽ വിധി പ്രാപി ച്ച് ആത്മാവിൽ ദൈവപ്രകാരം ജീവിക്കേണ്ടതിന്നു തന്നെ.

 എന്നാൽ എല്ലാറ്റിന്റെ അവസാനം സമീപിച്ചിരിക്കുന്നു.            ൭

ആകയാൽ നിർമ്മദന്മാരായിപ്രാർത്ഥനകൾക്കു വേണ്ടിസുബോധം൮

                                      ൫൫൧
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/579&oldid=164057" എന്ന താളിൽനിന്ന് ശേഖരിച്ചത്