ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧. യോഹനാൻ ൨. അ.

൧൧ സഹോദരനെ പകെക്കുന്നവൻ ഇരുട്ടിൽ ആകുന്നു, ഇരുട്ടിൽ നടക്കുന്നു; ഇരുട്ട് അവന്റെ കണ്ണുകളെ കുരുടാക്കുകയാൽ എവിടേക്കു ചെല്ലുന്നു എന്ന് അറിയുന്നതും ഇല്ല.
     ൧൨ പൈതങ്ങളെ, നിങ്ങൾക്ക് അവന്റെ നാമം നിമിത്തം പാപങ്ങൾ മോചിച്ചിരിക്കയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു:൧൩ പിതാക്കളെ, ആദിമുതൽ ഉള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കയാൽ, നിങ്ങൾക്ക് എഴുതുന്നു; ബാല്യക്കാരെ, നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാൽ നിങ്ങൾക്ക് എഴുതുന്നു: കുഞ്ഞങ്ങളെ, നിങ്ങൾ പിതാവേ അറിഞ്ഞിരിക്കയാൽ ഞാൻ നിങ്ങൾക്ക് എഴുതി.൧൪ പിതാക്കളെ, ആദിമുതൽ ഉള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കയാൽ ഞാൻ നിങ്ങൾക്ക് എഴുതി; ബാല്യക്കാരെ, ദെവവചനം നിങ്ങളിൽ വസിക്കയാലും നിങ്ങൾ ഊക്കരായി ദുഷ്ടനെ ജയിച്ചിരിക്കയാലും നിങ്ങൾക്ക് എഴുതി.൧൫ ലോകത്തെയും ലോകത്തിലുള്ള വറ്റെയും സ്നേഹിക്കൊല്ലാ; ഒരുവൻ ലോകത്തെ സ്നേഹിച്ചാൽ, അവനിൽ പിതവിങ്കലെ സ്നേഹം ഇല്ല.൧൬ ജഡമോഹം, കൺമോഹം, സംസാരത്തിൻവമ്പു ഇങ്ങിനെ ലോകത്തിൽ ഉള്ളത് എല്ലാം പിതാവിൽ നിന്നല്ല, ലോകത്തിൽനിന്ന് ആകുന്നു.൧൭ ലോകവും അതിന് മോഹവും കഴിഞ്ഞുപോകുന്നു; ദേവേഷ്ടത്തെ ചെയ്യുന്നുവനൊ എന്നേക്കും വസിക്കുന്നു.൧൮ കുഞ്ഞുങ്ങളെ, ഒടുക്കത്തെ നാഴിക ആകുന്നു; എതിൎക്രിസ്തൻ വരും എന്നു നിങ്ങൾ കേട്ടപ്രകാരം ഇപ്പോൾ കൂടെ അനേകം എതിൎക്രിസ്തന്മാർ ഉളവായതിനാൽ, ഒടുക്കത്തെ നാഴിക ആകുന്നു എന്നു നാം അറിയുന്നു.൧൯ അവർ നമ്മിൽനിന്നു പുറപ്പെട്ടിട്ടും നമ്മിലുള്ളവരായില്ല; നമ്മിലുള്ളവരായി എങ്കിൽ നമ്മോടു കൂടെ വസിക്കുമായിരുന്നുവല്ലോ; എല്ലാവരും നമ്മിൽ നിന്നുള്ളവരല്ല എന്നു ഇവരാൽ പ്രസിദ്ധമകേണ്ടി വന്നു പോൽ.൨൦ നിങ്ങളൊ വിശുദ്ധനിൽനിന്നു അഭിഷേകമുള്ളവരായി സകലവും അറിയുന്നു.൨൧ നിങ്ങൾ സത്യത്തെ അറിയാത്തവർ എന്നു വെച്ചല്ല; നിങ്ങൾ അതിനെ അറികയാലും സത്യത്തിൽനിന്നു ഒരു കളവും ഉണ്ടാകായ്കയാലും ഞാൻ നിങ്ങൾക്ക് എഴുതിയത്.൨൨ യേശു തന്നെ ക്രിസ്തനല്ല എന്നു തള്ളുന്നവനല്ലാതെ, കള്ളൻ ആരാകുന്നു? ഇവാൻ തന്നെ പിതാവെയും പുത്രനെയും തള്ളിപ്പറയുന്ന എതിൎക്രിസ്തനാകുന്നു.൨൩ പുത്രനെ തള്ളുന്നവന്നു പിതാവും ഇല്ല. പുത്രനെ സ്വീകരിക്കുന്നവന്നു പിതാവും ഉണ്ടു.൨൪ നിങ്ങളൊ ആദിമുതൽ കേട്ടതു നിങ്ങളിൽ

൫൬൩































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/591&oldid=164071" എന്ന താളിൽനിന്ന് ശേഖരിച്ചത്