ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧. യോഹനാൻ ൩. അ.

തും ഇല്ല.൭ പൈതങ്ങളെ, ആരും നിങ്ങളെ തെറ്റിക്കരുതു; നീതിയെ ചെയ്യുന്നവൻ ആയവൻ, നീതിമാനാകുമ്പോലെ നീതിമാനാകുന്നു.൮ പാപത്തെ ചെയ്യുന്നവൻ പിശാചിൽനിന്നാകുന്നു; ആദിമുതൽ അല്ലൊ പിശാചു പാപം ചെയ്യുന്നു; പിശാചിന്റെ ക്രിയകളെ അഴിപ്പാനായി തന്നെ ദേവപുത്രൻ പ്രത്യക്ഷനായി.൯ ദൈവത്തിൽനിന്നു ജനിച്ചവൻ എല്ലാം അവന്റെ വിത്തു ഉള്ളിൽ വസിക്കയാൽ പാപം ചെയ്യാതിരിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതാൽ പാപം ചെയ്പാൻ കഴികയും ഇല്ല.൧൦ ദേവമക്കളും പിശാച് മക്കളും ഇതിൽ തന്നെ വെളിവാകുന്നു.
     നീതിയെ ചെയ്യാത്തവൻ ഏവനും തന്റെ സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തിൽനിന്നുള്ളവനല്ല.൧൧ നിങ്ങൾ ആദിമുതൽ കേട്ട ദൂതു നാം അന്യോന്യം സ്നേഹിക്കേണം എന്നല്ലൊ ആകുന്നു.൧൨ കായിൻ ദുഷ്ടനിൽനിന്നുള്ളവനായി തൻ സഹോദരനെ കൊന്നതു പോലെ അല്ല; അവനെ കൊന്നതു എന്തു നിമിത്തം? അവന്റെ ക്രിയകൾ ദോഷവും സഹോദരnteva നീതിയും ഉള്ളവ ആകകൊണ്ടത്രേ.൧൩ എന്റെ സഹോദരന്മാരെ, ലോകം നിങ്ങളെ പകെക്കയിൽ ആശ്ചൎ‌യ്യപ്പെടരുതെ.൧൪ നാം മരണത്തെ വിട്ടു, ജീവനിൽ കടന്നിരിക്കുന്നു എന്നു സഹോദരരെ സ്നേഹിക്കുന്നതു കൊണ്ടത്രെ നാം അറിയുന്നു; സഹോദരനെ സ്നേഹിക്കാത്തവൻ മരണത്തിൽ വസിക്കുന്നു.൧൫ തൻസഹോദരനെ പകെക്കുന്നവൻ എല്ലാം ആളെക്കൊല്ലി ആകുന്നു; ആളെക്കൊല്ലിക്ക് ആര്ക്കും നിത്യജീവൻ ഉള്ളിൽ വസിച്ചിരിക്കുന്നതും എല്ലാം എന്നു നിങ്ങൾ അറിയുന്നു.൧൬ ആയവൻ നമുക്കു വേണ്ടി, തന്റെ പ്രാണനെ വെച്ചു കളഞ്ഞതിനാൽ അത്രെ, നാം സ്നേഹത്തെ അറിഞ്ഞിരിക്കുന്നു; നാമും സഹോദരൎക്ക് വേണ്ടി, പ്രാണങ്ങളെ വെച്ചുകളയേണ്ടതാകുന്നു.൧൭ എന്നാൽ ഈ ലോകത്തെ ജീവനും ഉള്ളവൻ ആരും തൻ സഹോദരന്നു മുട്ടുള്ള പ്രകാരം കണ്ടു, അവനിൽനിന്നു തന്റെ ഉൾക്കരളെ അടെച്ചു വെച്ചാലൊ, ദൈവസ്നേഹം അവനിൽ എങ്ങിനെ വസിക്കും? ൧൮ എൻ പൈതങ്ങളെ, നാം വാക്കിനാലും നാവിനാലും ആല്ല, ക്രിയയിലും സത്യത്തിലും സ്നേഹിക്കാക.
     ൧൯ നാം സത്യത്തിൽനിന്ന് ആകുന്നു എന്നതു ആയതിനാൽ അറിയും; നമ്മുടെ ഹൃദയങ്ങളെ അവന്മുമ്പാകെ തേറുമാറാക്കുകയും ആം.൨൦ കാരണം ഹൃദയം തന്നെ നമുക്കു കുറ്റം വിധിച്ചാൽ

൫൬൫































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/593&oldid=164073" എന്ന താളിൽനിന്ന് ശേഖരിച്ചത്