ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
I. JOHN V.

കുന്നു; താൻ കണ്ട സഹോദരനെ സ്നേഹിക്കാത്തവൻ കാണാത്ത ദൈവത്തെ എങ്ങിനെ സ്നേഹിച്ചു കൂടും? ൨൧ ദൈവത്തെ സ്നേഹിക്കുന്നുവൻ തന്റെ സഹോദരനെയും സ്നേഹിക്ക എന്നീകല്പന നമുക്ക് അവങ്കൽനിന്നു ഉണ്ടു.

൫. അദ്ധ്യായം.
വിശ്വാസത്താലെ ജയം, (൬) വിശ്വാസികൾക്കു കിട്ടിയ ദൈവസാക്ഷ്യം, (൧൪) അവൎക്കു പ്രാൎത്ഥനയിലും മറ്റും നിശ്ചയം വരുന്നതു.

യേശു തന്നെ ക്രിസ്തൻ എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു; ജനിപ്പിച്ചവനെ സ്നേഹിക്കുന്നവൻ എല്ലാം അവനിൽനിന്ന്നു ജനിച്ചവനെയും സ്നേഹിക്കുന്നു.൨ നാം ദൈവത്തെ സ്നേഹിച്ചു അവന്റെ കല്പനകളെ ചേയ്യുമ്പോൾ, ദൈവമക്കളെ നാം സ്നേഹിക്കുന്നു എന്നറിയുന്നു.൩ അവന്റെ കല്പനകളെ സൂക്ഷിക്കുന്നതല്ലൊ ദൈവസ്നേഹം ആകുന്നു; അവന്റെ കല്പനകൾ ഭാരം ഉള്ളതും അല്ല.൪ കാരണം ദൈവത്തിൽനിന്നു ജനിച്ചത് ഒക്കയും ലോകത്തെ ജയിക്കുന്നു, ലോകത്തെ ജയിച്ച ജയമൊ നമ്മുടെ വിശ്വാസമത്രേ.൫ യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നുവനല്ലാതെ, പിന്നെ ആരാകുന്നു ലോകത്തെ ജയിക്കുന്നവൻ.
     ൬ ആയവൻ ജലത്താലും രക്തത്താലും വന്നവനത്രേ, ക്രിസ്തനാകുന്ന യേശു തന്നെ; ജലത്താൽ മാത്രമല്ല, ജലത്താലും രക്തത്താലും അത്രേ; ആത്മാവ് തന്നെ സത്യം ആകയാൽ, സാക്ഷ്യം ചൊല്ലുന്നത് ആത്മാവ് തന്നെ.൭ (സ്വൎഗ്ഗത്തിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടെല്ലൊ! പിതാവു, വചനം, വിശുദ്ധാത്മാവ് എന്നിവർ മൂവരും ഒന്നു തന്നെ.൮ ഭൂമിയിലും) സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടെല്ലൊ! ആത്മാവു, ജലം, രക്തം എന്നിവർ തന്നെ;൯ മൂവരും ഒന്നിലേക്ക് ആകുന്നു. നാം മനുഷ്യരുടെ സാക്ഷ്യത്തെ കൈക്കൊണ്ടാൽ, ദൈവത്തിൻ സാക്ഷ്യം ഏറെ വലുതാകുന്നു; അവൻ തന്റെ പുത്രനെ കുറിച്ചു ചൊല്ലിയത്, ദൈവസാക്ഷ്യം ആകുന്നുണ്ടെല്ലൊ.൧൦ ദേവപുത്രനിൽ വിശ്വസിക്കുന്നവന്നു ദൈവസാക്ഷ്യം ഉള്ളിൽ ഉണ്ടു, ദൈവത്തിന്നു വിശ്വസിക്കാത്തവൻ ദൈവം സ്വപുത്രനെ കുറിച്ചു ചൊല്ലിയ സാക്ഷ്യത്തെ വിശ്വസിക്കാഞ്ഞതിനാൽ, അവനെ കള്ളനാക്കുന്നു.൧൧ ആ സാക്ഷ്യമാവിത്: ദൈവം നമുക്കു നിത്യജീവനെ

൫൬൮































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/596&oldid=164076" എന്ന താളിൽനിന്ന് ശേഖരിച്ചത്