ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല




THE EPISTLE OF
Jude

യൂദാവിന്റെ

ലേഖനം

പേത്രൻ, (൨. പെ. ൨.) മുന്നറിയിച്ച ഉപദേഷ്ടാക്കളുടെ വ്യാപാരത്താൽ സംഗതി വന്ന ഉപദേശപ്രബോധനങ്ങൾ.


യേശുക്രിസ്തന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാ, വിളിക്കപ്പെട്ടും പിതാവായ ദൈവത്തിൽ വിശുദ്ധീകരിക്കപ്പെട്ടും യേശുക്രിസ്തന്നായി സൂക്ഷിക്കപ്പെട്ടും ഇരിക്കുന്നവൎക്കു (എഴുതുന്നത്).൨ നിങ്ങൾക്ക് കനിവും സമാധാനവും സ്നേഹങ്ങളും പെരുകിവരുവൂതാക.
     ൩ പ്രിയമുള്ളവരേ, സാധാരണ രക്ഷയെകൊണ്ടു നിങ്ങൾക്ക് എഴുതുവാൻ എല്ലാ പ്രയത്നവും ചെയ്തിരിക്കും കാലം വിശുദ്ധൎക്ക് ഒരിക്കൽ ഭാരമേല്പിക്കപ്പെട്ട വിശ്വാസത്തിന്നായി പോരാടേണ്ടതിന്നു പ്രബോധിപ്പിച്ചെഴുതുവാൻ ഒർ ആവശ്യം തോന്നി ൪ എങ്ങിനെ എന്നാൽ നമ്മുടെ ദൈവത്തിൻ കരുണയെ കാമഭോഗത്തിലേക്ക് മറിച്ചുവെച്ച് ഏക നാഥനും നമ്മുടെ കൎത്താവുമായ യേശുക്രിസ്തനെ തള്ളിപ്പറയുന്ന അഭക്തർ ചിലരും നുഴഞ്ഞു വന്നു; അവർ പണ്ടേ ഈ ന്യായവിധിയിലെക്ക് മുൻ എഴുതപ്പെട്ടവർ തന്നെ.൫ ഇത് എല്ലാം ഒരിക്കൽ അറിഞ്ഞവർ എങ്കിലും നിങ്ങളെ ഞാൻ ഓൎപ്പിപ്പാൻ ഇശ്ഛിക്കുന്നിതു: കൎത്താവു മിസ്രയിൽനിന്ന് സ്വജനത്തെ രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ രണ്ടാമതും നശിപ്പിച്ചു എന്ന്, ൬ തങ്ങളുടെ വാഴ്ചയെ കാത്തുകൊള്ളാതെ സ്വവാസത്തെ വിട്ടുപോയ ദൂതരെ എന്നേക്കുമുള്ള കെട്ടുകളാൽ അന്ധകാരത്തിങ്കീഴെ ഇട്ടു, മഹാ ദിവസത്തിൻ വിധിക്കായി സൂക്ഷിച്ചിരിക്കുന്നു എന്നും;൭ അതുപോലെ

൫൭൪































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/602&oldid=164084" എന്ന താളിൽനിന്ന് ശേഖരിച്ചത്