ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

REVELATION I. പുരോഹിതരും ആക്കി തീൎത്തവനും ആയവന് യുഗാദിയുഗങ്ങളോളം തേജസ്സും ബലവും (ഉണ്ടു) ആമെൻ.൭ കണ്ടാലും അവൻ മേഘങ്ങളുമായി വരുന്നു; എല്ലാ കണ്ണും (ജക. ൧൨. ൧൦) അവനെ കുത്തി തുളെച്ചവരും അവനെ കാണും, ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെ ചൊല്ലി തൊഴിക്കയും ചെയ്യും.൮ അതെ ആമെൻ; ഞാൻ അകാരവും ഒകാരവും (ആധിയും അന്തവും) ആകുന്നു എന്ന് ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും ആയ കൎത്താവാകുന്ന സൎവ്വശക്തൻ പറയുന്നു. ൯ നിങ്ങളുടെ സഹോദരനും കഷ്ടതയിലും രാജ്യത്തിലും യേശുവിങ്കലെ ക്ഷാന്തിയിലും കൂട്ടാളിയുമായ യോഹനാൻ എന്നുള്ള ഞാൻ ദൈവവചനവും യേശുസാക്ഷ്യവും നിമിത്തമായി പത്മനാമമുള്ള ദ്വീപിൽ ആയി.൧൦ കൎത്താവിൻ വാരത്തിൽ ആത്മാവിലായി, എന്റെ പിറകിൽ കഹളത്തിന്നൊത്ത മഹാശബ്ദം കേട്ടു.൧൧ ഞാൻ അകാരവും ഒകാരവും ഒന്നാമനും ഒടുക്കത്തവനും തന്നെ; ഞാൻ ദൎശിക്കുന്നത് പുസ്തകത്തിൽ എഴുതി, എഫെസു, സ്മുൎന്ന, പെൎഗ്ഗമു, ധുയതൈര, സൎദ്ദി, ഫിലദല്പിയ, ലവുദിക്യാ എന്ന ഏഴു സഭകൾക്കും അയക്കുക എന്ന് എന്നോടു ഉരെക്കുന്ന ശബ്ദത്തെ കാണ്മാൻ തിരിഞ്ഞു.൧൨ തിരിഞ്ഞപ്പോൾ, ഏഴു പൊൻ നിലവിളക്കുകളെയും.൧൩ നിലവിളക്കുകളുടെ നടുവിൽ മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു; അവൻ നിലയങ്കി ധരിച്ചും മുലകളോടു പൊൻ കച്ച പൂണ്ടും ഉള്ളവൻ.൧൪ അവന്റെ തലയും മുടിയും വെളുത്ത പഞ്ഞി പോലെ ഹിമത്തോളം വെള്ളയും കണ്ണുകൾ അഗ്നിജ്വാലെക്ക് ഒത്തതും.൧൫ അവന്റെ കാലുകൾ ഉലയിൽ ചുട്ടു പഴുപ്പിച്ച അമ്പർ ലോഹത്തിന്നു സദൃശവും, അവന്റെ ശബ്ദം ബഹു ജലങ്ങളുടെ ശബ്ദം പോലെയും തന്നെ.൧൬ അവന്റെ വലങ്കയ്യിൽ ഏഴു നക്ഷത്രങ്ങൾ ഉണ്ടു; അവന്റെ വായില്നിന്നു മൂൎച്ചയുള്ള ഇരുമുനവാൾ പുറപ്പെടുന്നു; അവന്റെ മുഖം ആദിത്യൻ തന്റെ ശക്തിയിൽ പ്രകാശിക്കും പോലെ തന്നെ.൧൭ ആയവനെ ഞാൻ കണ്ടപ്പോൾ ചത്തവനെ പോലെ അവന്റെ കാൽക്കൽ വീണു; അവനും അന്ത്യനും ജീവനുള്ളവനും ആകുന്നു.൧൮ ഞാൻ മരിച്ചവനായി ഇതാ യുഗാദിയുഗങ്ങളോളം ജീവിച്ചിരിക്കുന്നവനും ആകുന്നു; പാതാളത്തിന്നും മരണത്തിന്നും ഉള്ള താക്കോലുകളും എനി

                                                             ൫൭൮





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Syamlalvskrishnakrupa എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/606&oldid=164088" എന്ന താളിൽനിന്ന് ശേഖരിച്ചത്