ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വെളിപ്പാടു ൨. അ. ക്കണ്ടു.൧൯ എങ്കിലൊ നീ കണ്ടവയും ഇരിക്കുന്നവയും ഇതിൽ പിന്നെ സംഭാവിപ്പാനുള്ളവയും എഴുതുക.൨൦ നീ എന്റെ വലങ്കൈമേൽ കണ്ട ഏഴു നക്ഷത്രങ്ങളുടെ മൎമ്മത്തെയും ആ ഏഴു പൊൻ നിലവിളക്കുകളെയും (എഴുതുക) ആ ഏഴു നക്ഷത്രങ്ങൾ ഏഴു സഭകളുടെ ദൂതന്മാരാകുന്നു; ആ ഏഴു നിലവിളക്കുകൾ ഏഴു സഭകലുമാകുന്നു.

                                            ൨. അദ്ധ്യായം.

(൧) എഫേസു, (൨) സ്മൎന്ന, (൧൮) പെൎഗ്ഗമു, (൧൮) ധുയതൈര ഈ സഭകൾക്കുള്ള ലേഖനങ്ങൾ.

ഫേസ്യസഭയുടെ ദൂതന്ന് എഴുതുക: ഏഴു നക്ഷത്രങ്ങളെയും തന്റെ വലങ്കൈയ്യിൽ പിടിച്ചുംകൊണ്ടു ഏഴു പൊന്നിലവിളക്കുകളുടെ നടുവിലും നടക്കുന്നവൻ പറയുന്നിതു:൨ ഞാൻ നിന്റെ ക്രിയകളേയും നിന്റെ പ്രയത്നരക്ഷാന്തികളെയും ആകാത്തവരെ പൊറുത്തു കൂടാതതും അപോസ്തലരല്ലാതിരിക്കെ തങ്ങൾ അപോസ്തലർ എന്നു ചൊല്ലുന്നവരെ പരീക്ഷിച്ചു കള്ളന്മാർ എന്നു കണ്ടതും.൩ നീ ക്ഷാന്തിയുല്ലവനായി തളൎച്ച വരാതെ എൻ നാമം നിമിത്തം പൊറുത്തുകൊണ്ടതും ഞാൻ അറിഞ്ഞിരിക്കുന്നു.൪ എങ്കിലും നിന്റെ ആദ്യസ്നേഹത്തെ കൈവിട്ടു എന്നുള്ളത് നിന്റെ നേരെ എനിക്കുണ്ടു.൫ ആകയാൽ നീ ഏതിങ്കൽനിന്നു വീണിരിക്കുന്നു എന്ന് ഓൎത്തു മനന്തിരിഞ്ഞു, ആദ്യക്രിയകളെ ചെയ്തുകൊൾക; അല്ലാഞ്ഞാൽ ഞാൻ വേഗത്തിൽ നിണക്കായി വന്നു, നിന്റെ നിലവിളക്കിനെ സ്വസ്ഥലത്തിൽനിന്നു നീക്കും; മാനസാന്തരപ്പെടാഞ്ഞാലത്രേ.൬ എങ്കിലും ഞാനും പകെക്കുന്ന നിക്കൊലവ്യരുടെ ക്രിയകളെ നീ പകെക്കുന്നതു തന്നെ നിണക്കണ്ടു.൭ ആത്മാവ് സഭകളോടു പറയുന്നത് ഞാൻ ദൈവത്തിൻ പരദീസയിൽ ഇരിക്കുന്ന ജീവവൃക്ഷത്തിൽനിന്നു ഭക്ഷിപ്പാൻ കൊടുക്കും. ൮ സ്മൎന്നയിലെ സഭയുടെ ദൂതന് എഴുതുക; ആദ്യനും അന്തനും ആയി മരിച്ചശേഷം ജീവിച്ചുകൊണ്ടവൻ പറയുന്നിതു:൯ ഞാൻ നിന്റെ ക്രിയകളേയും കഷ്ടതയേയും ദാരിദ്ൎ‌യ്യത്തേയും (നീ ധനവാനാകുന്നു താനും) തങ്ങൾ യഹൂദർ എന്നു ചൊല്ലിയും യഹൂദരല്ല, സാത്താന്റെ പള്ളിയാകുന്നവരുടെ ദൂഷണ

                                                       ൫൭൯





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/607&oldid=164089" എന്ന താളിൽനിന്ന് ശേഖരിച്ചത്