ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

REVELATION III. പോലെ വരും; ഏതു നാഴികെക്ക് നിന്റെ മേൽ വരും എന്നു നീ അറികയും ഇല്ല.൪ തങ്ങളുടെ ഉടുപ്പുകളെ മലിനമാക്കാത്ത കുറയ പേരുകൾ സിദ്ദിയിൽ നിണക്കുണ്ട് താനും.൫ അവർ പാത്രമാകയാൽ വെള്ള ധരിച്ചും കൊണ്ട് എന്നോടു കൂടെ നടക്കും; ജയിക്കുന്നവൻ വെള്ള ഉടുപ്പുകൾ ധരിക്കും; അവന്റെ നാമത്തെ ഞാൻ ജീവപുസ്തകത്തിൽനിന്നു മാച്ചുകളയാതെ എൻ പിതാവിനും അവന്റെ ദൂതന്മാൎക്കും മുമ്പാകെ അവന്റെ നാമത്തെ ഏറ്റു പറയുകയും ചെയ്യും.൬ ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് ചെവിയുള്ളവൻ കേൾക്കുക.൭ ഫിലദല്പിയ സഭയുടെ ദൂതന് എഴുതുക; വിശുദ്ധനും സത്യവാനും ദാവിദിൻ താക്കോലുള്ളവനും ആയി ആരും അടെക്കാതവണ്ണം തുറക്കയും, ആരും തുറക്കാതെ അടെക്കയും ചെയ്യുന്നവൻ പറയുന്നിതു:൮ ഞാൻ നിന്റെ ക്രിയകളെ അറിഞ്ഞിരിക്കുന്നു, ഇതാ ഞാൻ നിന്റെ മുമ്പാകെ തുറന്ന വാതിൽ വെച്ചിരിക്കുന്നു, ആയത് ആൎക്കും അടെച്ചു കൂടാ; കാരണം നീ അല്പ ശക്തിയുള്ളവൻ എങ്കിലും എന്റെ വചനത്തെ കാത്ത് എൻ നാമത്തെ തള്ളിപ്പറയാതെ നിന്നു.൯ കണ്ടാലും യഹൂദരല്ല, കളവു പറയുന്നവരായിട്ടത്രേ തങ്ങൾ യഹൂദർ എന്നു ചൊല്ലുന്ന സാത്താൻ പള്ളിയിൽനിന്നു ചിലരെ ഞാൻ തരുന്നു; ഇതാ അവർ നിൻ പാദങ്ങളിൽ വന്നു കുമ്പിട്ടു ഞാൻ നിന്നെ സ്നേഹിച്ചു എന്നു ബോധിപ്പാറുമാക്കും.൧൦ എന്റെ ക്ഷാന്തിയുടെ വചനത്തെ നീ കാത്തു കൊണ്ടുതാൽ ഭൂവാസികളെ പരീഷിപ്പാൻ പ്രപഞ്ചം എങ്ങും വരേണ്ടുന്ന പരീക്ഷ നഴികയിൽനിന്നു ഞാനും നിന്നെ കാക്കും.൧൧ കണ്ടാലും ഞാൻ വേഗം വരും നിന്റെ കിരീടത്തെ ആരും എടുക്കായ്പാൻ നിണക്കുള്ളതിനെ പിടിച്ചു കൊൾ.൧൨ ജയിക്കുന്നവനെ എന്റെ ദൈവത്തിന്റെ ആലയത്തിൽ തൂണാക്കി വെച്ചു, ഇനി പുറത്തു പോകാതാക്കും; എൻ ദൈവത്തിൻ നാമവും എൻ ദൈവത്തിൻ പോക്കൽ സ്വൎഗ്ഗത്തിങ്കന്ന് ഇറങ്ങുന്ന പുതു യരുശലെം എന്നു എൻ ദൈവത്തിൻ പട്ടണത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെ മേൽ എഴുതും.൧൩ ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവൻ കേൾക്കുക. ൧൭ ലവുദിക്യയിലെ സഭയുടെ ദൂതന് എഴുതുക, വിശ്വസ്തയും സത്യവും ഉള്ള സാക്ഷിയായി ദേവസൃഷ്ടിയുടെ ആദിയാകുന്ന

                                                        ൫൮൨





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/610&oldid=164093" എന്ന താളിൽനിന്ന് ശേഖരിച്ചത്