ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

REVELATION XI. XII. ത്തിൽ മനുഷ്യർ ഏഴായിരം പേർ കൊല്ലപ്പെട്ടു, ശേഷിച്ചവർ ഭയാവശരായ്പന്നു; സ്വൎഗത്തിൻ ദൈവത്തിനു തേജസ്സു കൊടുക്കകയും ചെയ്തു. ൧൪ രണ്ടാമത്തെ ഹാ കഷ്ടം കഴിഞ്ഞു, കണ്ടാലും മൂന്നാമത്തെ ഹാ കഷ്ടം വേഗം വരുന്നു. ൧൫ ശേഷം ഏഴാം ദൂതൻ കാഹളം ഊതിയാരെ, സ്വൎഗത്തിൽ മഹാശബ്ദങ്ങൾ ഉണ്ടായി; ലോകരാജ്യം നമ്മുടെ കൎത്താവിന്നും അവന്റെ അഭിഷിക്തനും ആയീൎന്നു; അവൻ യുഗാധിയുഗങ്ങളിൽ വാഴുകയും ചെയ്യും എന്നത്രേ. ൧൩ ദേവമുമ്പാകെ സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തിന്നാല് മൂപ്പന്മാരും മുഖങ്ങളിൽ വീണു, ൧൭ ദൈവത്തെ കുമ്പിട്ടു പറഞ്ഞു: സൎവ്വശക്തിയുള്ള കൎത്താവാകുന്ന ദൈവമേ, ഇരിക്കുന്നവനും ഇരുന്നവനും (വരുന്നവനും) ആയുള്ളോവെ! നിന്റെ മഹാ ശക്തിയെ നീ കൈകൊണ്ടു വാഴുകയാൽ ഞങ്ങൾ നിന്നെ സ്തുതിക്കുന്നു. ൧൮ ജാതികൾ കോപിച്ചു (സങ്കീ ൯൯, ൧) നിന്റെ കോപവും വന്നു, മരിച്ചവൎക്ക് ന്യായവിധി ചെയ്പാനും പ്രവാചകർ വിശുദ്ധർ തിരുനാമത്തെ ഭയപ്പെടുന്നവർ ചെറിയവരും വലിയവരുമായി നിന്റെ ദാസന്മാൎക്ക് (എല്ലാം) കൂലിയെ കൊടുപ്പാനും ഭൂമിയെ കെടുക്കുന്നവരെ കൊടുപ്പാനും കലവും വന്നു. ൧൯ എന്നാറെ, സ്വൎഗത്തിൽ ദൈവാലയം തുറന്നു, അവന്റെ നിയമപ്പെട്ടകം അവന്റെ ആലയത്തിൽ കാണായ്പന്നു മിന്നലുകളും ശബ്ദങ്ങളും മുഴക്കങ്ങളും ഭൂകമ്പവും വലിയ കന്മഴയും ഉണ്ടാകുകയും ചെയ്തു.

                                              ൧൨. അദ്ധ്യായം

ക്രിസ്തുസൂക്തങ്ങളിൽ ആഭ്യനായ മഹാസൎപ്പം, (൭) സ്വൎഗത്തിൽ തോറ്റു, (൧൩) സഭയെ ഹിംസിക്കുന്നു.

സ്വൎഗത്തിൽ വലിയൊരു ലക്‌ഷ്യം കാണായിതു; സൂൎ‌യ്യനെ ധരിച്ചുള്ള സ്ത്രീയും അവളുടെ കാൽക്കീഴ് ചന്ദ്രനും അവളുടെ ൨ തലമേൽ ൧൨ നക്ഷത്രങ്ങളാലുള്ള കിരീടവും തന്നെ. അവൾ ഗൎഭിണിയായി ഈട്ടുനോവുണ്ടായി പ്രെസവിപ്പാൻ പീഡിച്ചു നിലവിളിക്കുന്നു.൩ സ്വൎഗത്തിൽ മറ്റൊരു ലക്‌ഷ്യം കാണായി; ഇതാ തീനിറമുള്ള മഹാ സൎപ്പം ഏഴ് തലയും പത്തു കൊമ്പുകളും തലകളിന്മേൽ ഏഴു രാജമുടികളും ഉള്ളത്. ൪ അതിന് വാല് വാനത്തിലെ നക്ഷത്രങ്ങളിൽ മൂന്നൊന്നിനെ വാരിക്കൊണ്ട് ഭൂമിയിലേക്ക് എറിഞ്ഞു കളഞ്ഞു, പ്രെസവിപ്പാറാകുന്ന സ്ത്രീയുടെ

                                                         ൫൯൪





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/622&oldid=164106" എന്ന താളിൽനിന്ന് ശേഖരിച്ചത്