ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മത്തായി. ൨൧. അ.

൧൮ പുലരുമ്പോൾ നഗരത്തിലേക്ക് മടങ്ങി പോകും സമയം വിശന്നിട്ടു, ൧൯ വഴിക്കൽ ഒർ അത്തിമരം കണ്ടു, അതിന്റെ നേരെ ചെന്നു, അതിൽ ഇലകൾ അല്ലാതെ ഒന്നും കാണായ്കയാൽ: ഇനി നിന്നിൽ എന്നേക്കും ഫലം ജനിക്കായ്ക! എന്ന് അതിനോട് പറഞ്ഞു: പെട്ടെന്ന് അത്തി ഉണങ്ങുകയും ചെയ്തു. ൨൦ ശിഷ്യന്മാർ അതു കണ്ടാറെ: അത്തി എത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയി! എന്ന് ആശ്ചൎയ്യപ്പെട്ടു; ൨൧ അതിന്നു യേശു ഉത്തരം ചൊല്ലിയതു: ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾക്ക് സന്ദേഹം വരാതെ വിശ്വാസം ഉണ്ടായാൽ, ഈ അത്തിയിൽ കണ്ടതു മാത്രമല്ല നിങ്ങൾ ചെയ്യും; ഈ മലയോട്: അല്ലയൊ നീങ്ങി കടലിൽ ചാടിപ്പോ! എന്നു പറഞ്ഞാലും അതു സംഭവി ക്കും (൧൭,൨൦) ൨൨ നിങ്ങൾ പ്രാൎത്ഥനയിൽ വിശ്വസിച്ചുകൊണ്ട് എന്തു യാചിച്ചാലും ലഭിക്കുകയും ചെയ്യും.

൨൩ അവൻ ആലയത്തിൽ വന്ന് ഉപദേശിക്കുമ്പോൾ, മഹാപുരോഹിതരും ജനത്തിന്റെ മൂപ്പരും അവനോട് അണഞ്ഞു: നീ ഏതു വിധമുള്ള അധികാരംകൊണ്ട് ഇവറെറ ചെയ്യുന്നു? എന്നും, ഈ അധികാരത്തെ നിണക്കു തന്നത് ആർ? എന്നും പറഞ്ഞു. ൨൪ അവൎക്ക് യേശു ഉത്തരം ചൊല്ലിയ്തു: ഞാനും നിങ്ങളോട് ഒരു വാക്കു ചോദിക്കും; അതു നിങ്ങൾ എന്നോടു പറഞ്ഞാൽ, ഏത് അധികാരം കൊണ്ടു ഞാൻ ഇവ ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയും. ൨൫ യോഹനാന്റെ സ്നാനം എവിടെനിന്ന് ഉണ്ടായി? സ്വൎഗ്ഗത്തിൽനിന്നോ? മനുഷ്യരിൽ നിന്നൊ? എന്നാറെ, അവർ തങ്ങളിൽ നിരൂപിച്ചു, സ്വൎഗ്ഗത്തിൽ നിന്ന് എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത്? എന്ന് നമ്മോടു പറയും; ൨൬ മനുഷ്യരിൽ നിന്ന് എന്നു പറഞ്ഞാലൊ, എല്ലാവരും യോഹനാനെ പ്രവാചകൻ എന്നു മതിക്കുന്നതു കൊണ്ടു നാം ജനത്തെ ഭയപ്പെടുന്നു; എന്ന് കണ്ട് അവർ യേശുവോടു: ൨൭ ഞങ്ങൾക്ക് അറിഞ്ഞു കൂടാ എന്ന് ഉത്തരം പറഞ്ഞു; അവനും അവരോടു പറഞ്ഞു: എന്നാൽ ഞാൻ ഇവ ചെയ്യുന്നത് ഏത് അധികാരം കൊണ്ട് ആകുന്നു എന്നുള്ളതും നിങ്ങളോടു ചൊല്ലുന്നില്ല.

൨൮ എങ്കിലും നിങ്ങൾക്ക് എന്ത് തോന്നുന്നു: ഒരു മനുഷ്യനു രണ്ടു മക്കൾ ഉണ്ടായതിൽ ഒന്നാമനെ ചെന്നു കണ്ടു: മകനെ, ഇന്ന് എന്റെ മുന്തിരിവള്ളിപ്പറമ്പിൽ പോയി പണി എടുക്ക! എന്നു

൫൩






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/63&oldid=164114" എന്ന താളിൽനിന്ന് ശേഖരിച്ചത്