ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വെളിപ്പാടു ൧൮. അ. ൧൩ പണിയും ലവംഗം, ഏലം, ധൂപവൎഗങ്ങൾ, കണ്ടിവെണ്ണ, കുന്തുരുക്കം, മദ്യം, തൈലം, മെത്തരമാവു, കോതമ്പം, ആടുമാടുകളും, കുതിരഥങ്ങളും, അടിമദേഹങ്ങൾ, മനുഷ്യദേഹികളും എന്നുള്ളത് (ചരക്ക്)൧൪ എല്ലാം നിന്റെ ഉള്ളം മോഹിച്ച കയ്കനിയും നിന്നെ വിട്ടു മാറി, മുഴുപ്പും മിനുക്കവും ഉള്ളത് എല്ലാം നിണക്ക് ഒടുങ്ങിപ്പോയി, ഇനി കാണ്മാറാകുകയും ഇല്ല.൧൫ ഈ വക കൊണ്ടു വ്യാപാരം ചെയ്തു അവളിൽ സമ്പത്തുണ്ടാക്കിയവർ അവളുടെ പീഡയെ ഭയപ്പെട്ടു.൧൬ ദൂരവേ നിന്നു കരഞ്ഞും ഖേദിച്ചും പറയും: അയ്യൊ അയ്യൊ മഹാനഗരം നേരിയതും ധൂമ്രവൎണ്ണവും അരക്കു നിറവും ഉടുത്തും പൊൻ രത്നമുത്തുകൾ അണിഞ്ഞും ഉള്ളവളെ! ഇത്ര സമ്പത്ത് എല്ലാം ഒരു നാഴികയിൽ പാഴായി പോയല്ലൊ.൧൭ എല്ലാ മാലുമിയും ഓരോ തീരസ്ഥലത്തേക്ക് ഓടുന്നവനും കപ്പല്ക്കാരും കടലിൽ ജീവിതം ഉണ്ടാക്കുന്നവരും ഒക്കവേ അവളുടെ ദഹനത്തിൻ പുകയെ കണ്ടു.൧൮ ദൂരവെ നിന്നു മഹാ നഗരത്തോട് ഒത്തവൾ ആര എന്ന് ആൎത്തു പറഞ്ഞു.൧൯ തലകളിന്മേൽ പൂഴി വാരീട്ടും കരഞ്ഞും ഖേദിച്ചും മുറയിട്ടും പറഞ്ഞു: അയ്യൊ അയ്യൊ നിന്റെ നിക്ഷേപങ്ങളാൽ കടലിൽ പടകുകൾ ഉള്ളവൎക്ക് എല്ലാം സമ്പത്തു വൎദ്ധിപ്പിച്ച മഹാ നഗരം ഒരു നാഴികയിൽ പാഴായി പോയല്ലൊ.൨൦ സ്വൎഗ്ഗവും വിശുദ്ധ അപോസ്തുലരും പ്രവാചകരുമായുള്ളോരെ! ദൈവം അവളിൽ നിങ്ങളുടെ വ്യവഹാരത്തെ നടത്തി തീൎത്തതു കൊണ്ട് അവളെ ചൊല്ലി ആനന്ദിക്ക. ൨൧ പിന്നെ ഊക്കനായൊരു ദൂതൻ തിരിക്കല്ലോളം വലുതായ കല്ലിനെ എടുത്തു സമുദ്രത്തിൽ എറിഞ്ഞു പറഞ്ഞു: ഇപ്രകാരം ആഞ്ഞു തള്ളീട്ടു ബാബേൽ എന്നാ മഹാനഗരം എറിഞ്ഞുപോകും, ഇനി കാണ്മാറാകുകയും ഇല്ല.൨൨ വൈണികർ, വാദ്യക്കാർ, കുഴലൂതികൾ, കാഹളക്കാർ. ഇവരുടെ നാദം നിന്നില ഇനി കേൾക്കപ്പെടുകയും ഇല്ല; (ഹജ. ൨൭) യാതൊരു തൊഴിലുള്ള ശില്പ്പി ഇനി നിന്നിൽ എത്തപ്പെടുകയും ഇല്ല; തിരിക്കല്ലിന്റെ ഒച്ച ഇനി നിന്നിൽ കേൾക്കപ്പെടുകയും ഇല്ല.൨൩ വിളക്കിന്റെ വെളിച്ചം ഇനി നിന്നിൽ മിന്നുകയും ഇല്ല; (യിറ. ൨൫, ൧൦) മണവാളന്റെയും കാന്തയുടെയും ശബ്ദം ഇനി നിന്നിൽ കേൾക്കപ്പെടുകയും ഇല്ല; നിൻ ഒടിയാൽ സകല ജാതികളും വശീകരിക്കപ്പെടുകകൊണ്ട് നിന്റെ വ്യാപാരികൾ ഭൂമിയിലെ മഹത്തുക്കൾ

                                                           ൬൦൫





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/633&oldid=164118" എന്ന താളിൽനിന്ന് ശേഖരിച്ചത്