ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

REVELATION XIX. ആയിരുന്നു സത്യം; പ്രവാചകർ വിശുദ്ധർ മുതലായി, ഭൂമിയിൽ അറുക്കപ്പെട്ട സകലരുടെ ചോരകളും അവളിൽ അത്രേ കാണപ്പെട്ടതു.

                                             ൧൯. അദ്ധ്യായം.

ബാബെൽ വിനാശത്തെ സ്വൎഗത്തിൽ കൊണ്ടാടിയതും, (൧൧) ദേവപുത്രൻ ജന്മം കൊണ്ടു, (൧൭) രണ്ടു മൃഗങ്ങളെയും നിഗ്രഹിക്കുന്നതും.

വറ്റിന്റെ ശേഷം ഞാൻ സ്വൎഗത്തിൽ ഏറിയ കൂട്ടത്തിന്റെ മഹാശബ്ദം പോലെ പറഞ്ഞു കേട്ടിതു: ഹല്ലലുയ രക്ഷയും തേജസ്സും ശക്തിയും നമ്മുടെ (കൎത്താവായ) ദൈവത്തിന്നത്രെ.൨ തൻ പുലയാട്ടുകൊണ്ട് ഭൂമിയെ കെടുത്ത മഹാവേശ്യെക്ക് അവൻ ശിക്ഷ വിധിച്ചു, സ്വദാസരുടെ രക്തത്തെ അവളുടെ കയ്യിൽനിന്നു (ചോദിച്ചു) പ്രതിക്രിയ ചെയ്തുകൊണ്ട് അവന്റെ ന്യായവിധികൾ സത്യവും നീതിയും ഉള്ളവ (൧൬, ൭).൩ പിന്നെയും അവൻ പറഞ്ഞു: ഹല്ലലുയ അവളുടെ പുക യുഗാദിയുഗങ്ങളിലും പൊങ്ങുന്നു (യശ. ൩൪, ൧൦).൪ ഇരുപത്തുനാലു മൂപ്പന്മാരും നാലു ജീവികളും വീണ് ആമെൻ ഹല്ലലുയ എന്ന് സിംഹാസനസ്ഥനായ ദൈവത്തിന്നു കുമ്പിടുകയും ചെയ്തു.൫ സിംഹാസനത്തിങ്കന്ന് ഒരു ശബ്ദം പുറപ്പെട്ടുപറഞ്ഞിതു: നമ്മുടെ ദൈവത്തെ പുകഴുവിൻ! അവന്റെ സകല ദാസരും, (സങ്കീ. ൧൩൪, ൧) അവനെ ഭയപ്പെടുന്ന ചെറിയവരും വലിയവരുമായുള്ളോരെ:൬ (സങ്കീ. ൧൧൫, ൧൩) എന്നാറെ, ഏറിയ കൂട്ടത്തിന്റെ ശബ്ദവും വളരെ വെള്ളങ്ങളുടെ ഒലിയും തകൎത്ത ഇടികളുടെ മുഴക്കവും പോലെ ഞാൻ കേൾക്കെ പറയുന്നിതു: ഹല്ലലുയ സൎവ്വശക്തദൈവമായ കൎത്താവ് വാണുകൊണ്ട് സത്യം.൭ നാം സന്തോഷിച്ചുല്ലസിച്ച് അവനു തേജസ്സു കൊടുപ്പതാക! കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലൊ അവന്റെ കാന്ത തന്നെത്താൻ ഒരുക്കി.൮ അവൾക്കു ശുദ്ധവും ശുഭ്രവുമായ നേരിയ ശീല ഉടുപ്പാൻ വരം ലഭിക്കയും ചെയ്തു എന്നത്രെ; (നേരിയ തുണി എങ്കിലൊ വിശുദ്ധരുടെ നീതികൾ ആകുന്നു) പിന്നെ (ദൂതൻ) എന്നോട് പറയുന്നു: കുഞ്ഞാടിൻ കല്യാണത്തിലെ അത്താഴത്തിന്നായി ക്ഷണിക്കപ്പെട്ടവർ ധന്യർ എന്ന് എഴുതുക; ഇവ ഉള്ള വണ്ണം ദൈവത്തിന്റെ വചനങ്ങൾ ആകുന്നു എന്നും പറഞ്ഞാറെ:൧൦ അവനെ കുമ്പിടേണ്ട

                                                          ൬൦൬





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/634&oldid=164119" എന്ന താളിൽനിന്ന് ശേഖരിച്ചത്