ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വെളിപ്പാടു ൧൯. അ തിന്ന് അവന്റെ കാലുകളിൽ വീണ്, അതതു സൂക്ഷിച്ചുകൊൾ ഞാൻ നിണക്കും യേശുസാക്ഷ്യത്തെ പിടിച്ചുള്ള നിന്റെ സഹോദരന്മാൎക്കും കൂട്ടുദാസനാകുന്നു. ദൈവത്തെ കുമ്പിടുക, യേശുവിന്റെ സക്ഷ്യമല്ലോ പ്രവാചകത്തിന്റെ ആത്മാവ് തന്നെ എന്ന് അവൻ എന്നോട് പറയുന്നു. ൧൧ സ്വൎഗ്ഗം തുറന്നതും ഇതാ വെള്ളക്കുതിര (ഇറങ്ങുന്നതും) ഞാൻ കണ്ടു. അതിന്മേൽ ഇരിക്കുന്നവൻ വിശ്വസ്തനും സത്യവാനും (൩, ൧൪.) എന്ന് വിളിക്കപ്പെടുന്നവൻ.൧൨ നീതിയിൽ വിധിച്ചു പോരാടുന്നവനും തന്നെ; അവന്റെ കണ്ണുകൾ അഗ്നിജ്വലെക്ക് ഒത്തതും, തലമേൽ അനേകം രാജമുടികളും ഉണ്ടു; അവൻ ഒഴികെ ആരും അറിയാത്തൊരു നാമം എഴുതീട്ടും ഉണ്ടു.൧൩ ചോരയിൽ മുക്കിയ ഉടുപ്പ് ധരിച്ചിരിക്കുന്നു, അവന്റെ പേർ ദേവവചനം എന്നും തന്നെ.൧൪ സ്വൎഗ്ഗത്തിലെ സൈന്യങ്ങൾ വെള്ളക്കുതിരകൾപുറത്തും ശുദ്ധമുള്ള നേരിയ വെള്ളതുണികൾ ധരിച്ചും പിഞ്ചെല്ലുന്നു.൧൫ ജാതികളെ വെട്ടുവാൻ മൂൎച്ചയുള്ള വാൾ അവന്റെ വായില്നിന്നു പുറപ്പെടുന്നു, അവൻ ഇരിമ്പുകോൽ കൊണ്ടു അവരെ മേയ്ക്കും; സൎവ്വശക്തിയുള്ള ദൈവകോപത്തിൻ ക്രോധമദ്യത്തിന്റെ ചക്കിനെ അവൻ മെതിക്കുന്നു (൧൪, ൨൦).൧൬ രാജാധിരാജാവും കൎത്താതികൎത്താവും എന്നൊരു നാമം അവനു ഉടുപ്പിൽ തുടമേൽ തന്നെ എഴുതീട്ടും ഉണ്ടു.൧൭ ഒരു ദൂതൻ സൂൎ‌യ്യനിൽ നില്ക്കുന്നതു കണ്ടു, അവൻ നടുവാനത്തൂടെ പറക്കുന്ന സകല പക്ഷികൾക്കും മഹാശബ്ദത്തോടെ കൂക്കി പറഞ്ഞു, മഹാദൈവത്തിന്റെ അത്താഴത്തിന്നായി വന്നുകൂടുവിൻ (ഹജ. ൩൯, ൧൭) ൧൮ രാജക്കളുടെ മാംസവും സഹസ്രാധിപമാംസവും, വീരമാംസവും, കുതിരമാംസവും, കുതിരപ്പുരതുള്ളവരുടെ മാംസവും സ്വതന്ത്രർ ദാസരും ചെറിയവർ വലിയവരും, എല്ലാവരുടെ മാംസങ്ങളും തിന്മാൻ എന്നു തന്നെ.൧൯ കുതിരപ്പുറത്തിരിക്കുന്നവനോടും അവന്റെ സൈന്യത്തോടും ആ യുദ്ധത്തെ ചെയ്പാൻ മൃഗവും ഭൂമിയിലെ രാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചു കൂടി നില്പതും ഞാൻ കണ്ടു. മൃഗവും അതിന്മുമ്പാകെ അതിശയങ്ങളെ ചെയ്തു.൨൦ മൃഗക്കുറിയെ കൈകൊണ്ടുവരെയും തൽപ്രതിമയെ കുമ്പിട്ടവരെയും അവറ്റാൽ ഭ്രമിപ്പിച്ച കള്ള പ്രവാചകനും കൂടെ പിടിക്കപ്പെട്ടു; ഗന്ധകത്തിൽ കത്തുന്ന തീപ്പോയ്കയിൽ ഇരുവരും ജീവനോടെ

                                                         ൬൦൭





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/635&oldid=164120" എന്ന താളിൽനിന്ന് ശേഖരിച്ചത്