ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

REVELATION XX. തള്ളപ്പെട്ടു.൨൧ ശേഷിച്ചവർ കുതിരപ്പുറത്തിരിക്കുന്നവന്റെ വായിൽനിന്നു പുറപ്പെടുന്ന വാൾ കൊണ്ടു കൊല്ലപ്പെട്ടു; അവരുടെ മംസങ്ങളാൽ സകല പക്ഷികൾക്കും തൃപ്തിവന്നു.

                                           ൨൦. അദ്ധ്യായം.

സാത്താനെ ജയിക്കയാൽ, (൪) ആയിരത്താണ്ടേ വാഴ്ചയെ വരുത്തുന്നത്, (൭) അന്ത്യയുദ്ധവും ന്യായവിധിയും.

പിന്നെ അഗാധത്തിന്റെ താക്കോലും വലിയ ചങ്ങലയും കയ്യിൽ പിടിച്ചിരിക്കുന്ന ദൂതൻ സ്വൎഗ്ഗത്തിൽനിന്ന് ഇറങ്ങുന്നതും കണ്ടു.൨ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പാകുന്ന സൎപ്പത്തെ അവൻ പിടിച്ച് ആയിരത്താണ്ടു വരെ കെട്ടീട്ടു.൩ അവനെ അഗാധത്തിൽ എറിഞ്ഞു പൂട്ടിവെച്ച് ആയിരാത്താണ്ടും തീരുവോളം ജാതികളെ ഇനി ഭ്രമിപ്പിക്കാതെ ഇരിപ്പാൻ അവന്മേൽ മുദ്ര ഇടുകയും ചെയ്തു; അതിൽ പിന്നെ അവനെ അല്പ കാലത്തേക്ക് കെട്ടഴിച്ചു വിടേണ്ടിയതു. ൪ ഞാൻ ന്യായാസനങ്ങളെ കണ്ടു (ദാനി. ൭, ൯) അവറ്റിൽ ഇരുന്നുകൊണ്ടതു ന്യായം വിധിപ്പാൻ വരം ലഭിച്ചവരത്രെ: യേശു സാക്ഷ്യവും ദൈവവചനവും നിമിത്തമായി ശിരഃഛേദം വന്നവരുടെ ദേഹികളെയും മൃഗത്തെയൊ തൽപ്രതിമയെയൊ കുമ്പിടാതെയും നെറ്റിമേലും കൈമേലും അതിന്റെ കുറിയെ കൈക്കൊള്ളാതെയും ഉള്ളവരുടെ (ദേഹികളെയും) കണ്ടു.൫ അവർ ഉയിൎത്തു ക്രിസ്തനോടു കൂടി ആയിരത്താണ്ടും വാണു. ശേഷം മരിച്ചവരൊ ആയിരം ആണ്ടും തീരുവോളും വീണ്ടും ഉയിൎത്തുവന്നില്ല, ഇത് ഒന്നാം പുനരുത്ഥാനം.൬ ഒന്നാം പുനരുത്ഥാനത്തിൽ അംശമുള്ളവൻ ധന്യനം വിശുദ്ധനും തന്നെ; ഇവരുടെ മേൽ രണ്ടാം മരണത്തിന്ന് അധികാരമില്ല; ദൈവത്തിന്നും ക്രിസ്തനും പുരോഹിതരാകുകയും അവനോടു കൂടെ ആയിരാത്താണ്ടും വാഴുകയും ചെയ്യും.൭ ആയിരത്താണ്ടും കഴിഞ്ഞാൽ പിന്നെ സാത്താൻ തന്റെ തടവിൽനിന്ന് അഴിച്ചു വിടപ്പെട്ടു.൮ ഭൂമിയുടെ നാലു കോണുകളിലും ഉള്ള ജാതികളായ ഗോഗ് മാഗോഗ് എന്നവരെ കടൽമണലോളം സംഖ്യയിൽ ആ യുദ്ധത്തിന്നായി കൂട്ടിച്ചു കൊള്ളേണ്ടതിന്നു അവരെ ഭ്രമിപ്പിപ്പാൻ പുറപ്പെടും.൯ അവരും ഭൂമിയുടെ പരപ്പിൽ കരേറി ചെന്ന് വിശുദ്ധരുടെ പാളയത്തെയും സ്നേഹിക്കപ്പെട്ടുള്ള നഗരത്തെയും

                                                       ൬൦൮





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/636&oldid=164121" എന്ന താളിൽനിന്ന് ശേഖരിച്ചത്