ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
വെളിപ്പാടു ൧൬. അ.


ക്കയാൽ നീതിമാൻ പവിത്രൻ തന്നെ.൬ വിശുദ്ധരുടേയും പ്രവാചകരുടെയും രക്തത്തെ അവർ ചിന്നിച്ചതു കൊണ്ടല്ലൊ നീ അവൎക്കു രക്തം കുടിപ്പാൻ കൊടുത്തു; (അതിന്ന്) അവർ പാത്രം അത്രെ.൭ എന്നാറെ, ബലിപീഠവും അതെ സൎവ്വശക്തദൈവമായ കൎത്താവേ! നിന്റെ ന്യായവിധികൾ സത്യവും നീതിയുള്ളവ എന്നു പറയുന്നതു ഞാൻ കേട്ടു.൮ നാലാം ദൂതൻ തന്റെ കലശത്തെ സൂയ്യൎനിൽ ഒഴിച്ചു, അതിന്നു മനുഷ്യരെ തീകൊണ്ടു ചുടുവാൻ അനുജ്ഞ ഉണ്ടായി.൯ മനുഷ്യരും അത്യുഷ്ണത്താൽ വെന്ത് ഈ ബാധകളിൽ അധികാരമുള്ള ദൈവത്തിൻ നാമത്തെ ദുഷിച്ചതല്ലാതെ, അവനു തേജസ്സ് കൊടുപ്പാൻ മനന്തിരിഞ്ഞിട്ടില്ല.൧൦ അഞ്ചാമൻ തന്റെ കലശത്തെ മൃഗത്തിന്റെ സിംഹാസനത്തിന്മേൽ ഒഴിച്ചാറെ, അതിന്റെ രാജ്യം ഇരുണ്ടു പോയി (പ്രജകൾ)൧൧ പാടു നിമിത്തം നാവുകളെ കടിച്ചുംകൊണ്ടു, പാടുകളെയും വ്രണങ്ങളേയും ചൊല്ലി, സ്വൎഗ്ഗത്തിൻ ദൈവത്തെ ദുഷിച്ചതല്ലാതെ, സ്വക്രിയകളെ വിട്ടു മനന്തിരിഞ്ഞിട്ടില്ല.
൧൨     ആറാം (ദൂതൻ) തന്റെ കലശത്തെ ഫ്രാത്ത് എന്നാ മഹാനദിമേൽ ഒഴിച്ചു, സൂൎ‌യ്യോദയത്തിൽനിന്നു (വരുന്ന) രാജാക്കന്മാൎക്കു വഴി ഒരുങ്ങുകത്തക്കവണ്ണം അതിന്റെ വെള്ളം വറ്റിപ്പോവുകയും ചെയ്തു.൧൩ സൎപ്പത്തിൻ വായിലും മൃഗത്തിൻ വായിലും കള്ള പ്രവാചകന്റെ വായിലും നിന്നു തവളകൾ എന്ന പോലെ അശുദ്ധാത്മാക്കൾ മൂന്നും പുറപ്പെട്ടു കണ്ടു.൧൪ സമസ്ത പ്രപഞ്ചത്തിലും ഉള്ള രാജാക്കന്മാരെ സൎവ്വശക്തനായ ദൈവത്തിന്റെ മഹാ ദിവസത്തിലെ യുദ്ധത്തിന്നായിട്ടു കൂട്ടി ചേൎപ്പാൻ അതിശയങ്ങൾ ചെയ്തുംകൊണ്ടു, അവരടുക്കലേക്ക് പുറപ്പെടുന്ന ഭൂതത്മാക്കൾ ഇവ ആകുന്നത്.൧൫ ഇതാ! കള്ളനെ പോലെ വരുന്നു, തന്റെ ലജ്ജയെ കാണ്മാറു നഗ്നനായി നടക്കാതെ ഉടുപ്പുകളെ സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവൻ ധന്യൻ.൧൬ ആയവരെ അവ കൂട്ടിച്ചേൎത്തത് എബ്രയത്തിൽ ഹൎമ്മഗദോൻ എന്നു പേരുള്ള സ്ഥലത്തിൽ തന്നെ. (ന്യായ., ൧൯) ൧൭ഏഴാം (ദൂതൻ) തന്റെ കലശത്തെ ആകാശത്തിൽ ഒഴിച്ചാറെ, ചെയ്തുതീൎന്നു എന്ന് ഒരു മഹാശബ്ദം സ്വൎഗ്ഗാലയത്തിൻ പോക്കൽ സിംഹാസനത്തിൽനിന്നു വന്നു.൧൮ മിന്നലുകളും ഒലികളും മുഴക്കങ്ങളും സംഭവിച്ചു.൧൯ ഭൂമിയിൽ മനുഷ്യർ ഉള്ളനാൾ മുതൽ ഉണ്ടായിട്ടില്ലാത്ത വലിപ്പത്തിൽ മഹാ ഭൂകമ്പം ജനിക്കയും ചെയ്തു.

൬൦൧































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/641&oldid=164127" എന്ന താളിൽനിന്ന് ശേഖരിച്ചത്