ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മത്തായി. ൨൧. ൨൨. അ.

കോണിൽ തലയായ് വന്നു; കൎത്താവിൽനിന്ന് ഇതുണ്ടായി നമ്മു ടെ കണ്ണുകൾക്ക് ആശ്ചൎ‌യ്യമായിരിക്കുന്നു എന്നു തിരുവെഴുത്തുക ളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ? അതുകൊണ്ട് ദൈവരാജ്യം നി ങ്ങളിൽ നിന്ന് എടുക്കപ്പെട്ട്, അതിന്റെ ഫലങ്ങളെ ഉണ്ടാക്കുന്ന ജാതിക്കു കൊടുക്കപ്പെടും എന്നു ഞാൻ നിങ്ങളോട് പറയുന്നു. പിന്നെ ഈ കല്ലിന്മേൽ വീണവൻ പൊടിഞ്ഞു പോകും; അ ൪൪ ത് ആരുടെമേൽ വീണാലും അവനെ ധൂളിപ്പിക്കും. എന്നിങ്ങി ൪൫ നെ അവന്റെ ഉപമകളെ മഹാപുരോഹിതരും പരീശരും കേ ട്ടിട്ടു. തങ്ങളെ കൊണ്ട് പറയുന്നു എന്നു ബോധിച്ചു. അവനെ ൪൬ പിടിപ്പാൻ അന്വേഷിച്ചിട്ടും പുരുഷാരം അവനെ പ്രവാച കൻ എന്നു മതിക്കുന്നതുകൊണ്ടു അവരെ ഭയപ്പെട്ടു നിന്നു.

൨൨.അദ്ധ്യായം.
രാജപുത്രന്റെ കല്യാണവിരുന്നു, (൧൫) കൈസർ കരത്തെകൊണ്ടും, (൨൩)പുനരുത്ഥാനത്തെകൊണ്ടും ചോദിച്ചതു [മാ. ൧൨. ലൂ. ൨൦], (൨൪) ധൎമ്മവോപ്പിന്റെ സാരം [മാ. ൧൨], (൪൧) ദാവിദിന്നു കൎത്താവും പുത്രനും ആയവൻ [മാ. ൧൨. ലൂ.൨൦.]

യേശു പിന്നെയും അവൎക്ക് ഉപമകൾകൊണ്ടു ഉത്തരം ചൊ ല്ലിയതു: സ്വൎഗ്ഗരാജ്യം തന്റെ പുത്രനു കല്യാണം കഴിക്കുന്ന രാ ജാവിന്നു സദൃശമാകുന്നു; ആയവൻ കല്യാണത്തിന്നു ക്ഷ ണിച്ചവരെ വിളിക്കേണ്ടതിന്നു തന്റെ ദാസരെ പറഞ്ഞയച്ചി ട്ടും, അവൎക്ക് വരുവാൻ മനസ്സില്ല. പിന്നെയും മറെറ ദാസരെ നിയോഗിച്ചു: ഇതാ എന്റെ മുത്താഴം ഒരുക്കി തീൎന്നു, എന്റെ കാളകളും തടിച്ച ജന്തുക്കളും അറുത്തിട്ടും എല്ലാം ഒരുമ്പെട്ടും ഇര ക്കുന്നു, കല്യാണത്തിന്നു വരുവിൻ! എന്നു ക്ഷണക്കപ്പെട്ടവ രോടു പറയിച്ചു. ആയവർ അതു കൂട്ടാക്കാതെ ഒരുവൻ തന്റെ നിലത്തിന്നും ഒരുത്തൻ തന്റെ വ്യാപാരത്തിന്നും ചെന്നു. ശേ ഷം ചിലൻ അവന്റെ ദാസരെ പിടിച്ചു സാഹസം ചെയ്തും കൊന്നും കളഞ്ഞു. ആയതു രാജാവ് കേട്ടു കോപിച്ചു, തന്റെ പ ടകളെ അയച്ച്, ആ കുലപാതകരെ ഒടുക്കി; അവരുടെ പട്ടണ ത്തെ എരിച്ചു കളഞ്ഞു. അപ്പോൾ സ്വദാസരോടു, കല്യാണം ഒരുങ്ങിയിരിക്കുന്നു സത്യം ക്ഷണിച്ചവരോ യോഗ്യരല്ലാഞ്ഞു; അതുകൊണ്ടു വഴികളുടെ അറുതികളിൽ ചെന്നുപോന്നു, കണ്ടവ രെ ഒക്കെയും കല്യാണത്തിന്നു വിളിപ്പിൻ എന്നു പറഞ്ഞാറെ-

൫൫






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/65&oldid=164136" എന്ന താളിൽനിന്ന് ശേഖരിച്ചത്