ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മത്തായി.൨൮.അ.

യേശുവിന്റെ പുനരുത്ഥാനം [മാ.൧൬, ലൂ. ൨൪, യൊ, ൨൦] (൧൧) കാവല്ക്കാ
രെ പഠിപ്പിച്ച ഉപായം, (൧൬) ഗലീലയിൽ പ്രത്യക്ഷതയും അന്ത്യപ്രബോധനയും.

ശബ്ബത്തിന്ന് അനന്തരം ഒന്നാം ആഴ്ച വെളുക്കുമ്പോൾ ൧ തന്നെ, മഗ്ദലക്കാരത്തി മറിയയും മറെറ മറിയയും കല്ലറയെ കാ ണ്മാൻ വന്നു. അന്നു ഇതാ വലിയ ഭൂകമ്പം ഉണ്ടായി; കൎത്താ ൨ വിന്റെ ദൂതൻ സ്വൎഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു, കല്ലിനെ ഉരു ട്ടി നീക്കി, അതിന്മേൽ ഇരുന്നിരുന്നു. അവന്റെ കാഴ്ച മിന്ന ൩ ല്ക്കൊത്തതും അവന്റെ ഉടുപ്പു ഹിമം പോലെ വെളുത്തതും ത ന്നെ. കാവല്ക്കാർ അവങ്കലെഭയം നിമിത്തം കുലുങ്ങി മരിച്ചവ ൪ രെ പോലെ ആയി. ദൂതർ സ്ത്രീകളോടു പറഞ്ഞു തുടങ്ങിയതു: ൫ നിങ്ങൾ ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വെഷിക്കുന്നു എന്നറിയുന്നു സത്യം. അവൻ ഇവിടെ ൬ ഇല്ല; താൻ പറഞ്ഞപ്രകാരം ഉണൎന്നു വന്നവനെത്രെ. അല്ല ൭ യോ വന്നു കൎത്താവ് കിടന്ന സ്ഥലം കാണ്മിൻ! ഇനി വേഗം ചെന്ന് അവൻ മരിച്ചവരിൽനിന്ന് ഉണൎന്ന പ്രകാരം അവ ന്റെ ശിഷ്യന്മാരോടു പറവിൻ; ഇതാ അവൻ നിങ്ങൾക്ക് മുമ്പെ ഗലീലിെക്കു പോകുന്നു, അവിടെ അവനെ കാണും, കണ്ടാലും ഞാൻ നിങ്ങളോടു പറഞ്ഞു. എന്നാറെ, അവർ ഭയത്തോടും, മ ൮ ഹാസന്തോഷത്തോടും കുടി, കുഴിയെ വിരഞ്ഞു വിട്ട്, അവന്റെ ശിഷ്യന്മാൎക്ക് അറിയിപ്പാൻ ഓടിപ്പോയി. (അവന്റെ ശിഷ്യന്മാ ൯ ൎക്ക് അറിയിപ്പാൻ ചെല്ലുമ്പോൾ) കണ്ടാലും യേശു അവരെ എതിരേററു: വാഴുവിൻ! എന്നു പറഞ്ഞു. അവരും അടുത്തു വന്ന് അവന്റെ കാലുകളെ പിടിച്ച്, അവനെ കുമ്പിട്ടു. അപ്പോൾ ൧൦ യേശു അവരോടും: ഭയപ്പെടായ്വിൻ! ചെന്ന് എന്റെ സഹോദ രന്മാരോടു, ഗലീലെക്ക് പോവാൻ അറിയിപ്പിൻ; അവിടെ അവർ എന്നെ കാണും എന്നു പറയുന്നു.

   അവർ പോകുമ്പോൾ, കാവല്ക്കൂട്ടത്തിൽ ചിലർ ഇതാ നഗ       ൧൧

രത്തിൽ വന്ന്, ഉണ്ടായത് എല്ലാം മഹാപുരോഹിതരോടു ബോ ധിപ്പിച്ചു. ആയവർ മൂപ്പരുമായി ഒന്നിട്ടു കൂടി നിരൂപിച്ചുകൊ ൧൨ ണ്ടു. സേവകൎക്ക് ആവോളം പണം കൊടുത്തു പറഞ്ഞിതു: ൧൩ അവന്റെ ശിഷ്യർ രാത്രിയിൽ വന്നു, ഞങ്ങൾ കിടന്നിരിക്കെ അവനെ കട്ടുകൊണ്ടുപോയി എന്നു പറവിൻ. അതു നാടുവാ ൧൪

                              ൭൭




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/87&oldid=164171" എന്ന താളിൽനിന്ന് ശേഖരിച്ചത്