ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

THE GOSPEL OF MATHEW.XXVII. ൫൧ അപ്പോൾ ഇതാ മന്ദിരത്തിലെ തിരശ്ശീല മോലോട് അടിയോ

        ളവും രണ്ടായി ചീന്തിപ്പോയി, ഭൂമി കുലുങ്ങി, പാറകൾ പിളൎന്നു;

൫൨ തറകളും തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധരുടെ ഉടലുകൾ പലതും ൫൩ ഉണൎന്നു വരികയും, അവന്റെ ഉയിൎപ്പിൽ പിന്നെ തറകളെ

        വിട്ടു, വിശുദ്ധനഗരത്തിൽ പ്രവേശിച്ചു, പലൎക്കും കാണാകയും

൫൪ ചെയ്തു. ശതാധിപനും അവനോടു കൂടെ യേശുവെ കാത്തു നി

        ല്ക്കന്നവരും ഭൂകമ്പം മുതലായി സംഭവിച്ചവ കണ്ടിട്ട്: ഇവൻ 

൫൫ ദേവപുത്രനായതു സത്യം! എന്നു ചൊല്ലി ഏററം ഭയപ്പെട്ടു.ഗലീ

        ലയിൽനിന്നു യേശുവെ ശുശ്രൂഷിച്ചുംകൊണ്ടു പിഞ്ചെന്നപ

൫൬ ലസ്ത്രീകളും ദൂരത്തു നോക്കിക്കൊണ്ട്, അവിടെ നിന്നിരുന്നു. അ

        വരിൽ മഗ്ദലക്കാരത്തിമറിയയും യാക്കോബ് യോസെ എന്ന
        വരുടെ അമ്മയായ മറിയയും ജബദിപുത്രരുടെ അമ്മയും ഉണ്ടു.

൫൭ സന്ധ്യയായാറെ, അറിമത്യക്കാരനായ യോസെഫ് എന്ന

        ഒരു ധനവാൻ താനും യേശുവിന്നു ശിഷ്യനാകയാൽ വന്നു,
         പിലാതനെ ചെന്നു കണ്ടു, യേശുവിന്റെ ഉടൽ ചോദിച്ചപ്പോ

൫൮ ൾ, പിലാതൻ ശവം ഏല്പിച്ചു കൊടുപ്പാൻ കല്പിച്ചു. യോസെ ൫൯ ഫും ഉടൽ എടുത്തു, ശുദ്ധശീലകളെ ചുററി, താൻ മുമ്പെ തനിക്ക് ൬൦ പാറയിൽ വെട്ടിച്ചൊരു പുതു കല്ലറയിൽ സ്ഥാപിച്ച്, അവയുടെ ൬൧ വാതില്ക്ക് വലിയ കല്ല് ഉരുട്ടിവെച്ചിട്ടു പോകയും ചെയ്തു. അ

        വിടെ കുഴിക്ക് എതിരെ മഗ്ദലക്കാരത്തി മറിയയും, മറെറ മറിയ
        യും ഇരുന്നിരിക്കുന്നു.

൬൨ വെള്ളിയാഴ്ചെക്കു പിറെറദിവസം മഹാപുരോഹിതരും പറീ ൬൩ ശരും പിലാതന്റെ അടുക്കെ വന്നു കൂടി പറഞ്ഞിതു: കൎത്താവെ!

        ആ ചതിയൻ ജീവനോടിരിക്കുമ്പോൾ തന്നെ മൂന്നു നാളിലകം
       ഞാൻ ഉണൎന്നുവരുന്നു എന്നു പറഞ്ഞപ്രകാരം ഞങ്ങൾക്ക് ഓൎമ്മ

൬൪ വന്നു. അതുകൊണ്ട് അവന്റെ ശിഷ്യന്മാർ വന്ന അവനെ

       മോഷ്ടിച്ച് അവൻ മരിച്ചവരിൽനിന്ന് ഉണൎന്നു വന്നു എന്നു
       ജനത്തോടു പറഞ്ഞാൽ, ഒടുക്കത്തെ ചതി മുമ്പിലേത്തതിനെ
       ക്കാൾ വിഷമമായിതീരും, എന്നു വരാതിരിക്കേണ്ടതിന്നു മൂന്നാം

൬൫ നാൾ വരെ കുഴിയെ ഉറപ്പാക്കി വെപ്പാൻ കല്പിക്ക. അവരോ

        ടു പിലാതൻ നിങ്ങൾക്ക് കാവൽകൂട്ടം ഉണ്ടാക പോവിൻ! അറിയു

൬൬ ന്നേടത്തോളം ഉറപ്പു വരുത്തുവിൻ! എന്നു പറഞ്ഞു. അവരും

        ചെന്നു, കല്ലിന്നു മുദ്രയിട്ടു, കുഴിയെ കാവല്ക്കൂട്ടം കൊണ്ട് ഉറപ്പാക്കു
        കയും ചെയ്തു.
                                  ൭൬




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/96&oldid=164181" എന്ന താളിൽനിന്ന് ശേഖരിച്ചത്