ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൮
- . മുല്ല പൂക്കുന്നു.
- . നമ്മുടെ കൊച്ചുമാവു് പൂത്തു.
- . മുരിങ്ങ പൂക്കും.
- . തെങ്ങു് കായ്ക്കുന്നു.
- . പുളി കായ്ച്ചു.
- . തേന്മാവു് കായ്ക്കും
- . മുളകു് പഴുക്കുന്നു.
- . പാക്കു് പഴുത്തു.
- . നമ്മുടെ പൂവൻകുല നാളെ പഴുക്കും.
പാഠം ൫൮
പഠിക്കുന്നു. വിളിക്കുന്നു. കൊടുത്തു. ഇല്ല
തിന്നുന്നു. കണ്ടു. വാങ്ങിച്ചു. അല്ല.
വലിക്കുന്നു. തന്നു. ഉണ്ടു. ആകുന്നു.
- . ദേവകി കണക്കു് പഠിക്കുന്നു.
- . പശു പുല്ലു് തിന്നുന്നു.
- . കുതിര വണ്ടി വലിക്കുന്നു.
- . നിന്നെ അമ്മ വിളിക്കുന്നു.
- . ഞങ്ങൾ ഉത്സവം കണ്ടു.
- . അണ്ണൻ എനിക്കു് ഒരു മാമ്പഴം തന്നു.
- . ഞാൻ അതിനെ കുട്ടപ്പനു് കൊടുത്തു.
- . അച്ഛൻ ഒരു പശുവിനെ വാങ്ങിച്ചു.
- . അമ്മാവൻ ഇവിടെ ഉണ്ടു്.
- . അമ്മ അകത്തു് ഇല്ല.
- . അതു് അയ്യപ്പൻ അല്ല.
- . ഇതു് രാമൻ ആകുന്നു.