ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
തെങ്ങു്

നിങ്ങൾ തെങ്ങു് കണ്ടിട്ടുണ്ടല്ലോ. അതു് മണ്ണിൽ രൂന്നി നിൽക്കുന്നു. അതിനു് കവരങ്ങൾ ഇല്ല. അതിൻറ മണ്ട് കാണാൻ അഴകുള്ളതാകുന്നു. മണ്ടയിൽ മടലും, കൂമ്പും, കുലയും ഉണ്ടു്. കുലയിൽ പൂവും, കൊച്ചങ്ങായും, കരിയ്ക്കും, തേങ്ങായും ഉണ്ടായിരിക്കും. തേങ്ങാകൊണ്ടു് നമുക്ക് വളരെ ഉപകാരമുണ്ട്. തെങ്ങിന്റെ ഒരു ഭാഗവും ഉപകാരമില്ലാത്തതല്ല. തെങ്ങ് ഒരു വൃക്ഷമാകുന്നു..

നല്ല കുട്ടി

അവൻ മ രാമൻ നല്ല കുട്ടി ആകുന്നു. ആരോടും ചീത്തവാക്ക് പറകയില്ല. അച്ഛനും അമ്മയും പറയുന്നത് കേട്ട് നടക്കും. വീട്ടിൽ എല്ലാവരോടും സ്നേഹമായിരിക്കും. യാളം പഠിക്കുന്നു. അവന് പഠിത്തത്തിൽ നല്ല ജാഗ്രത അവനെ ജയിക്കാൻ ക്ലാസ്സിൽ ആരും ഇല്ല. അവൻ നേരത്തെ ഉണരും. ഒട്ടും താമസിയാതെ കുളിക്കും. കുളികഴിഞ്ഞു ഈശ്വരനെ വന്ദിക്കും. പിന്നെ ആഹാരം വല്ലതും കഴിച്ചിട്ട് പുസ്തകം എടുത്തു പഠിക്കും. a മുണ്ടും, ദേഹവും, പുസ്തകവും എല്ലാം വൃത്തിയായി സൂക്ഷിക്കും. നല്ല കുട്ടികൾ രാമനെപ്പോലെ ഇരിക്കണം.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Onnam_Padapusthakam_1926.pdf/66&oldid=223720" എന്ന താളിൽനിന്ന് ശേഖരിച്ചത്