ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

8

രണ്ടാംപാഠപുസ്തകം.

തൊട്ടുനോക്കിയാൽ വാഴയ്ക്ക് തണുപ്പുണ്ടു്. വാഴപ്പോള കൂട്ടിച്ചു വാഴയിലപോലെ തന്നെ ഉണ്ണുന്നതിനു് ഉപ യോഗിക്കുന്നു. പോള ഉണക്കി കീറിയാൽ നാരും എടുക്കാം. വാഴനാരുകൊണ്ടും പല ഉപയോഗവും നിങ്ങൾ കണ്ടി രിക്കും. പെൺകുട്ടികൾ നാരും ചെറുതായി കീറി ടുത്തുകെട്ടി മാലയുണ്ടാക്കുന്നു. ഈയിടെ വാഴനാരു പട്ടുനൂൽ ചേൎത്ത് മുണ്ടു നെയ്യാനും ഉപയോഗിക്കാറുണ്ടു്. ഉണങ്ങിയ വാഴയിലയിൽ പീടിക കാർ കടക്കാർ) സാമാനങ്ങൾ കെട്ടിക്കൊടുക്കും. നാട്ടിൽ വാഴക്കാ കറി സാമാനങ്ങളിൽ പ്രധാനമാണു് .

വാഴയിൽ പലതരം ഉണ്ടു്. ഏത്തൻ (നേന്ത്രൻ), കദളി, പൂവൻ, കണ്ണൻ, ചിങ്ങൻ, മൊന്തൻ, പേയൻ, പടറ്റി എന്നിവ പ്രധാനം.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/10&oldid=223079" എന്ന താളിൽനിന്ന് ശേഖരിച്ചത്