ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു ചെടിയുടെ ഭാഗങ്ങൾ. 9 ഒരു ചെടിയുടെ ഭാഗങ്ങൾ. ചെടികളും മരങ്ങളും വളർന്നുവരുന്നത് നാമെല്ലാവരും കണ്ടിട്ടുണ്ടല്ലോ. എന്നാൽ അവയുടെ ഭാഗങ്ങൾ എന്തെ ല്ലാമെന്ന് സൂക്ഷിച്ചു നോക്കീട്ടുള്ളവർ എത്രയുണ്ട്? കുറെ മൺ കൊണ്ടു വന്ന് നനച്ച് വെയിൽ തട്ടുന്ന ദിക്കിൽ ഇടുക. അതിൽ ഒരു അമരവിത്ത് നട്ടാൽ അത് നാലഞ്ച് ദിവസം കഴിയുമ്പോൾ മുളയ്ക്കും. വിത്തിൻറ മധ്യത്തിലുള്ള ഒരു ചെറിയ ദ്വാരത്തിൽ കൂടി രണ്ടു ഘനം കുറഞ്ഞ നേർത്ത നൂൽ പോലെയുള്ള വസ്തു വെളിയിലേക്ക് പുറപ്പെടുന്നത് കാണാം. ഒന്നു നിലത്ത് കുഴിഞ്ഞിറ ങ്ങുകയും ചെടിയുടെ വേരായിത്തീരുകയും ചെയ്യും. മത് മേലോട്ട് പോയി ചെടിയുടെ തണ്ടായിത്തീരും. ചില എല്ലാ ചെടിക്കും വേരും തണ്ടും ഉണ്ട്. ചെടിക്കു വേരു് നാരുപോലെ ഇരിക്കും. മറ്റു ചിലതിന് തണ്ടു ഘനം കുറഞ്ഞതും ഉറപ്പില്ലാത്തതും ആയിരിക്കും.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/11&oldid=223060" എന്ന താളിൽനിന്ന് ശേഖരിച്ചത്