ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

11 കണം. അല്ലാതെ അത് മാന്തുകയില്ല. എന്നാൽ ഇന്നത്തെ പാഠം പൂച്ചയെപ്പറ്റി ആകട്ടെ. പൂച്ച മനുഷ്യരോട് ഇണങ്ങി വീടുകളിൽ സഞ്ചരിക്കുന്ന ജന്തുവാണ്. കാഴ്ചയ്ക്ക് സാധുവാണെങ്കിലും ഉപദ്രവിച്ചാൽ എതിക്കും. പൂച്ചയ്ക്ക് ഓരോ കാലിലും ഐയഞ്ചു് മൂച്ചയുള്ള നഖം ഉണ്ടു്. അതിനു് ആ നഖങ്ങളെ കാലിന്റെ അടിയിൽ വലിച്ചു ഒളിക്കാൻ കഴിയും. പൂച്ചയെ ഉപദ്രവിച്ചാൽ അതു് നഖം നീട്ടി മാന്തും. പട്ടിയ്ക്ക് ഇത് പോലെ ചെ യാൻ കഴികയില്ല. തിന്നും. പൂച്ച എലികളേയും ചെറിയ പക്ഷികളേയും പിടിച്ചു പൂച്ച നടക്കുമ്പോൾ ശബ്ദം ഉണ്ടാകയില്ല. നഖ ങ്ങളെ അകത്തു് വലിക്കാൻ കഴിയുന്നത് കൊണ്ടാകുന്നു ഇങ്ങ നെ നിശ്ശബ്ദമായി നടക്കാൻ സാധിക്കുന്നത്. പട്ടിക്ക് ഇതു പോലെ ഒച്ച കേൾപ്പിക്കാതെ നടക്കാൻ കഴികയില്ല. എലി യെ പിടിക്കാൻ പോകുമ്പോൾ പൂച്ച പതുങ്ങി നടക്കുന്നു. രാത്രി ഭക്ഷണസാധനം കട്ടുതിന്നാൻ വരുന്ന എലിയെ പൂച്ച പിടിച്ചുതിന്നുന്നു. രാത്രിയിൽ പൂച്ച് നല്ല പോലെ കണ്ണ് കാണാം. ഇരുട്ടത്ത് പൂച്ചയുടെ കണ്ണ് നല്ല വണ്ണം തിളങ്ങും. പകൽസമയം അതു് അങ്ങനെ ഇല്ല. പൂച്ചക്കുട്ടികളെ കാണാൻ കൗതുകമുണ്ടു്. അവ തുള്ളി ച്ചാടിക്കളിക്കുന്നു. തള്ളപ്പൂച്ച കുട്ടികളെ കഴുത്തിൽ കടി ച്ചെടുത്തു് ഒരു ദിക്കിൽനിന്നും മറെറാരു ദിക്കിലേയ്ക്കു് കൊണ്ടു പോകുന്നു. അത് അവയെ നക്കി വൃത്തിയാക്കും. അതു കളെ കരഞ്ഞു വിളിക്കയും ചെയ്യും. പൂച്ച പാൽ മോഷ്ടിച്ചു കുടിക്കും. മത്സ്യം, മാംസം, ചോറു മുതലായതു് അതിനു് പ്രിയമാണു്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/13&oldid=223062" എന്ന താളിൽനിന്ന് ശേഖരിച്ചത്