ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

14 രണ്ടാംപാഠപുസ്തകം. ന്നില്ല. നമ്മുടെ രാജ്യത്തിൽ അനവധി തെങ്ങുണ്ടു്. തേങ്ങായും ഒരു മനുഷ്യന്റെ തലയോളം വലിപ്പം ഉണ്ടാ യിരിക്കും. അതിന്റെ പുറത്ത് ഏകദേശം രണ്ടു വിരൽ ഘനമുള്ള തൊണ്ടും അതിനുള്ളിൽ ഉറപ്പുള്ള ചിരട്ടയും ഉണ്ടു്. ചിരട്ടയുടെ ഉള്ളിൽ വെളുത്ത സത്തായ ഭാഗവും അതിനുള്ളിൽ സ്വാദുള്ള വെള്ളവും ഉണ്ടു. നന്നേ വളർന്ന തെങ്ങിൽനിന്നു് ആണ്ടിൽ നൂറു തേങ്ങാ യോളം കിട്ടും. തെങ്ങിന്റെ എല്ലാഭാഗം കൊണ്ടും നമുക്ക് ഉപയോഗമുണ്ടു്. മടൽ മെടഞ്ഞു മനുഷ്യർ വീടു് മേയുന്നു. തടി കഴുക്കോൽ ഉത്തരം മുതലായ സാമാനങ്ങൾക്ക് കൊള്ളാം. തേങ്ങാ ഉണക്കിയാൽ കൊപ്രയായി. കൊപ്ര

കൊപ്പം എന്നും എഴുതാറുണ്ട്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/16&oldid=223065" എന്ന താളിൽനിന്ന് ശേഖരിച്ചത്