ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

18

രണ്ടാം പാഠപുസ്തകം.

ന്നുണ്ടു്. കുതിരകളെ വണ്ടിയിലും കെട്ടാറുണ്ടു്. ചില രാജ്യങ്ങളിൽ കുതിരയെ നിലം ഉഴുന്നതിനും ഉപയോഗിക്കുന്നു. കുതിരയിൽ പലതരം ഉണ്ടു്. ചിലതു് വളരെ വേഗത്തിൽ ഓടും. മറ്റു ചിലതു് വളരെ ഭാരം വലിക്കും. അതിനു മുറുകിയ നടയേ ഉള്ളു.
കുതിര പുല്ലും മുതിരയും (കാണം) തിന്നുന്നു. കുതിര കാർ അതിനെ ദിവസംപ്രതി തിരുമ്മുകയും തുടയ്ക്കുകയും ചെയ്യണം.
       അതിനെ ഉപദ്രവിക്കരുത്. വേണ്ടപോലെ പരിപാലിച്ചാൽ അത് യജമാനനെ സ്നേഹിക്കും. കഴിയുന്നതിലധികം വേല ചെയ്യിച്ചാൽ അതു് കടിക്കുകയും തൊഴിക്കു കയും ചെയ്യും.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/20&oldid=223096" എന്ന താളിൽനിന്ന് ശേഖരിച്ചത്