മുൻകരുതൽ. 21 ഭംഗി ഉണ്ടു്. തലയിൽ ഒരു ചുവന്ന പൂവുണ്ടു്. വാലിൽ നീണ്ടു വളഞ്ഞു വെളുത്തും കറുത്തും ചുവന്നും മഞ്ഞ ളിച്ചും ഇരിക്കുന്ന തൂവലുകൾ ഉണ്ടു്. കുനിഞ്ഞു കൊത്തിക്കൊണ്ടു നില്ക്കുന്നതു് പിടക്കോഴി പിടക്കോഴിക്ക് പൂവൻകോഴിയോളം ഭംഗിയും വലിപ്പവും ഇല്ല. കൂത്തുവളഞ്ഞ നഖങ്ങളുള്ള വിരലുകൾ രണ്ടിനും ഉണ്ട്. പിടക്കോഴി മുട്ടയിടുന്നു. മുട്ടകൾ അടവെച്ചാൽ മാത്രമേ വിരിയൂ. അതിനു വേണ്ടി പിടക്കോഴി അവയുടെ മീതെ ഇരിക്കും. അപ്പോൾ മുട്ടകൾക്ക് ചൂട് തട്ടും. കുറേ ദിവസം കഴിയുമ്പോൾ മുട്ട വിരിഞ്ഞു കോഴിക്കുഞ്ഞുങ്ങൾ പുറത്തു് വരുന്നു. കുഞ്ഞുങ്ങൾ വലുതാകുന്നതു വരെ പിടക്കോഴി അവയ്ക്ക് തീറ്റി കൊത്തിക്കൊടുക്കും. കുഞ്ഞുങ്ങൾ തള്ള യോട് കൂടി ത്തന്നെ നടക്കും. പൂച്ചയോ പരുന്തോ വരുന്നത് കണ്ടാൽ പിടക്കോഴി കുഞ്ഞുങ്ങളെ കൊക്കിവിളിക്കും. ഈ വിളി കേട്ടാൽ അവ ഓടിച്ചെന്നു് തള്ളയുടെ ചിറകിൻ കീഴിൽ ഒളിച്ചു നില്ക്കും. പൂവൻകോഴി അതിരാവിലെ ഉണന്നും ഉറക്കെ കൂകുന്നു. നേരം വെളുക്കാറാകുമ്പോൾ കോഴി കൂകുന്നതു നിങ്ങൾ എല്ലാ വരും കേട്ടിട്ടുണ്ടല്ലോ. അത് കേട്ട് ആളുകൾ ഉണരുന്നു. മുൻകരുതൽ. വാസരത്തിങ്കൽ പ്രവൃത്തിക്കിലേ രാത്ര പിന്നെ വാസം ചെയ്തീടാവതു സുഖമായെന്നു നൂനം.
താൾ:Malayalam Randam Padapusthakam 1926.pdf/23
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല