കറുത്തുതന്നെ. കാക്ക കരയുന്നത് കേൾക്കുമ്പോൾ നി ങ്ങൾക്ക് എന്തു തോന്നുന്നു? 23 അതു് എന്തും തിന്നും. പുഴുക്കളേയും കൃമികളേയും തേടി പിടിക്കും. ചെറിയ എലി, തവള, പല്ലി മുതലായവയെ കണ്ടാൽ കൊത്തിത്തിന്നും. കാക്ക വീട്ടിൻ പുറത്ത് കാത്തിരിക്കും. തരം നോക്കി, ഉണക്കാനിടുന്ന സാധനങ്ങളെ കൊത്തിക്കൊണ്ടു പോകും. വീട്ടിനുള്ളിൽ കടന്നു ഭക്ഷണസാധനങ്ങൾ കൊള്ളചെയ്യും. നാം കളയുന്ന എച്ചിൽ വറ്റ് മുതലായവയെല്ലാം അത് കൊത്തിത്തിന്നുകൊള്ളും. കാക്ക പലപ്പോഴും കന്നുകാലിയുടെ പുറത്തു കയറിയി രിക്കുന്നത് കാണാം. അവയുടെ പുറത്ത് പറ്റിയിരി ക്കുന്ന ഉണ്ണി മുതലായ കൃമികളെ കൊത്തിത്തിന്മാനാകുന്നു അങ്ങിനെ ചെയ്യുന്നത്. കാക്കകൾ കൂട്ടംകൂടി നടക്കുന്നു. കരഞ്ഞു വിളിക്കും. യിട്ട് കാണുകയുള്ളു. തീറ്റി വല്ലതും കണ്ടാൽ കൂട്ടുകാരെ ഒരു കാക്കയെ ഉപദ്രവിച്ചാൽ മറ്റുള്ള കാക്കയ്ക്ക് സ്വജാതി സ്നേഹം കേമമാണ്. സന്ധ്യയാകുമ്പോൾ കാക്കകൾ കൂട്ട മായി കരഞ്ഞു കൊണ്ടു ചേക്കേറാൻ പോകും. അതിരാവി ലെ ഉണ് ഓരോന്നായി കരയാൻ തുടങ്ങും. വെളിച്ചം വീണാൽ ഇരതേടി പുറപ്പെടും. കാക്കകൾ അതിനെ സഹായിക്കും. കാക്ക നമുക്ക് പല ഉപദ്രവവും ചെയ്യുന്നുണ്ടെങ്കിലും അതിനെക്കൊണ്ടു് ചില ഉപകാരവും ഉണ്ടു്. നാം പുറത്തു് കളയുന്ന സാധനങ്ങളെല്ലാം അവിടെ കിടന്നു് ദുഷിക്കാൻ ഇടം കൊടുക്കാതെ അതു് തിന്നുകൊള്ളുന്നു.
താൾ:Malayalam Randam Padapusthakam 1926.pdf/25
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല