ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

24 രണ്ടാംപാഠപുസ്തകം. 2000 3. കച്ചവടക്കാരനും അവൻ പട്ടിയും. കച്ചവടക്കാരൻ ഒരു പട്ടിയെ വളർത്തിരുന്നു. അതിനു് യജമാനസ്നേഹം വളരെ കേമമായിരുന്നു. കച്ചവടക്കാരനും ഒരിക്കൽ കുറെ അകലെയുള്ള ഒരു ഗ്രാമത്തിലേയ്ക്ക് പോകേണ്ടതുണ്ടായി. അയാൾ ആത്മര ക്ഷയായി ഒരു തോക്കും ചിലവിനു് വേണ്ട പണവും എടുത്തു കൊണ്ടു പുറപ്പെട്ടു. കുതിരപ്പുറത്തായിരുന്നു അയാ ളുടെ യാത്ര. പട്ടിയും പിന്നാലെ പുറപ്പെട്ടു. കുറച്ച് ദൂരം ചെന്നപ്പോൾ ക്ഷീണം തോന്നുകയാൽ വഴിയരികെ ഉണ്ടായിരുന്ന ഒരു നദീതീരത്ത് അയാൾ ഇറങ്ങി. പണസഞ്ചി കരയ്ക്കു വച്ചു നദിയിലിറങ്ങി വെള്ളം കുടിച്ചു വിശ്രമിച്ചു. സഞ്ചിയുടെ കായം കാക്കാതെ യാത്രതുടന്നു. പട്ടി അത് കണ്ട് കുരച്ചു കൊണ്ടു് പിന്നാലെ കൂടി. കച്ചവടക്കാരൻ പട്ടി കുരച്ചതിനെ വകവെച്ചില്ല. പട്ടി മുറുകെ കുരയ്ക്കാൻ തുടങ്ങി. ഇത്രയും കൊണ്ടും യജമാനൻ കായം ഗ്രഹിക്കുന്നില്ലെന്നു കണ്ടപ്പോൾ പട്ടി കുതിരയെ കടന്നു കടിക്കുമെന്നായി. ഉപദ്രവം സഹിക്കാതായപ്പോൾ കച്ചവടക്കാരൻ പട്ടിക്കു പേ പിടിച്ചിരിക്കണമെന്നുറച്ച് അതിനെ വെടിവെച്ചു. വെടിയേറ്റ വേദന വകവെയ്ക്കാതെ പട്ടി തന്റെ യജ മാനൻ പണസഞ്ചി വെച്ചു മറന്നിടത്തേയ്ക്ക് തിരിച്ചു. ഒരു വിധം അവിടെ എത്തി സഞ്ചിയുടെ മേൽ വീണു കിടന്നു. കുറെ ദൂരം പോയപ്പോൾ കച്ചവടക്കാരനു പണം ആവ പ്പെട്ടു. നോക്കുമ്പോൾ സഞ്ചി കാണാനില്ല. അപ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/26&oldid=223046" എന്ന താളിൽനിന്ന് ശേഖരിച്ചത്