ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
29
കാപ്പി.
വഴിയരികെ ഒരു തണലത്തു് കിടന്നുറക്കമായി. ആമയാകട്ടെ, നെടുകെ ഇഴഞ്ഞു് ആറേഴു്നാഴിക നേരം കൊണ്ടു മുയൽ ഉറങ്ങിക്കിടന്നിരുന്ന ഇടവും കടന്നു് പന്തയ സ്ഥലത്ത് ചെന്നുചേൎന്ന്.
മുയലും ഉറക്കമുണൎന്ന് ഉടനെ പാഞ്ഞെത്തി.ആമ സ്ഥലത്തെത്തി കാത്തു് നില്ക്കുന്നത് കണ്ടു് തല താഴ്ത്തി.
കാപ്പി.
ഇക്കാലത്ത് കാപ്പി സാമാന്യം എല്ലാ ജാതിക്കാരും ഉപ
യോഗിച്ചുവരുന്ന ഒരു പാനീയ പദാൎത്ഥമാകുന്നു.അതിനു്
നല്ല സ്വാദുണ്ട്. അതിന്റെ വാസന ഏറ്റാൽ തന്നെ
കുടിക്കാൻ തോന്നും. കുടിച്ചാൽ ക്ഷീണം തീരുകയും ഉണൎച്ചയുണ്ടാകുകയും ചെയ്യും. ഉറക്കമിളയേണ്ടവർ ചില
പ്പോൾ കാപ്പി കാച്ചിക്കുടിക്കുന്നതു് നിങ്ങൾ കണ്ടിരിക്കാം.