ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

32 രണ്ടാംപാഠപുസ്തകം. തിനാൽ ഇതിനെ മടിയൻ എന്നു വിളിക്കുന്നു. മുട്ടയിടു കയും കൂട് ഭരിക്കുകയും ചെയ്യുന്ന പെണ്ണിച്ച് രാജ്ഞി എന്നു പേരിടാം. തേൻ സംഗ്രഹിയ്ക്കു മുതലായ പണി കൾ എടുക്കുന്ന മൂന്നാംതരക്കാരെ പണിക്കാർ എന്നു പറഞ്ഞു വരുന്നു. പുഷ്പങ്ങൾ തോറും മുരണ്ട് കൊണ്ട് പറന്നു നടക്കുന്ന പണിക്കാരന് കറുത്ത ഉടലും അതിന്മേൽ മഞ്ഞ നിറ ത്തിലുള്ള വരകളും ഉണ്ടു്. ഇതാകുന്നു തേനും മെഴുകും മുഴു വൻ ശേഖരിക്കുന്നത്. രാജ്ഞിക്കും മടിയനും പണിക്കാരനെക്കാൾ ദേഹത്തിനു വലിപ്പം കൂടും. രാജ്ഞിക്കും പണിക്കാക്കും വിഷമുള്ള കൊമ്പുണ്ട്. എന്നാൽ അവർ അതിനെ ആത്മരക്ഷയ്ക്കായി മാത്രമേ ഉപ യോഗപ്പെടുത്തുന്നുള്ളു. മടിയനു് ഈ വിധമുള്ള കൊമ്പില്ല. രാജ്ഞി ഇടുന്ന മുട്ടകളിൽനിന്നാകുന്നു തേനീച്ചയ്ക്ക് സന്താനം ഉണ്ടാകുന്നത്. അതുകൊണ്ട് മറ്റുള്ള ഈച്ചകൾ രാജ്ഞിയെ വേണ്ടുംവണ്ണം രക്ഷിക്കുന്നു. രാജ്ഞിയുടെ കല നകളെ അവർ അനുസരിക്കയും ചെയ്യുന്നു. തേൻ പണിക്കാർ തേനും മെഴുകും ശേഖരിക്കുന്നു. സൂക്ഷിക്കാനുള്ള അറകളും അവർ തന്നെയാണു പണി. യുന്നതു്. അറകൾ ആറ് വശമുള്ളതിനാൽ ഷൾക്കോണാ

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/34&oldid=223054" എന്ന താളിൽനിന്ന് ശേഖരിച്ചത്