ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
തേനീച്ചകൾ.
കൃതിയിൽ ഇരിക്കും. ചെറിയ ഈച്ചകളെ പോറ്റിവളൎത്തു
ന്നതും അവർ തന്നെ.
അന്യജന്തുക്കൾ തേൻ കൂട്ടിൽ കയറിവന്നാൽ ഈച്ചകൾ ഉടനെ അവയെ ആട്ടിപ്പുറത്തു് കളയാൻ നോക്കും.അതു്സാധിച്ചില്ലെങ്കിൽ ആ ജന്തുക്കളുടെ മേൽ ഒരുവക പശ തേച്ച് അവയെ അനങ്ങാൻ പാടില്ലാതാക്കിക്കൊല്ലും.പണിക്കാണ് പണിനടത്താനുള്ള ആയുധം കാലുകളും വായും ആകുന്നു.അവരുടെ നാക്കിനു് നീളം കൂടും.അവർ അതിനെ പുഷ്പങ്ങളുടെ അടിവരെ ചെലുത്തി തേൻ വലിച്ചെടുക്കുന്നു.
അവൎക്കു തങ്ങളുടെ ഉടലിൽ മെഴുക് സൂക്ഷിക്കുന്നതിന്
അറകളും, പൂമ്പൊടി (പരാഗം) കൊണ്ടു പോരുന്നതിനു്
പിൻകാലുകളിൽ ചെറിയ കൂടകളും, തേൻ സംഗ്രഹിക്കുന്ന
തിനു് ഒരു സഞ്ചിയും, ആത്മരക്ഷയ്ക്ക് വിഷക്കൊമ്പും ഉണ്ടു്
തേനീച്ചകൾ ശുഷ്കാന്തിയോടു് പണി എടുക്കയും, കൂട്ടായയോടു് പ്രവൎത്തിക്കയും, ചൊടിയോടു് കായങ്ങൾ നടത്തു കയും ചെയ്യുന്ന ചെറു പ്രാണികളാകുന്നു.