ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിട്ടുന്നതിൽ പാതി. 35 വ്യസനിച്ചിരിക്കയാൽ വില ധാരാളം കൊടുക്കുമെന്നും അതിൽ പകുതി തനിക്കു കിട്ടുമെന്നും നിശ്ചയിച്ചു് ഭത്യൻ സന്തോഷിച്ചു. സമയത്തിനു് പൂക്കാരൻ അകത്ത് ചെന്നു് പ്രഭുവിന്റെ മുമ്പിൽ ചുമ ടിറക്കി വന്ദിച്ച് ഒതുങ്ങിനിന്നു. കിട്ടിയതിനാൽ പ്രഭു വളരെ സന്തോഷിച്ച് ചോദിക്കുന്ന വില തക്കം കൂടാതെ കൊടുക്കാ മെന്നും പറഞ്ഞു. മുത്തം കഴിഞ്ഞു പ്രഭുവും ബന്ധുമി ത്രങ്ങളും ഭൃത്യവഗ്ഗങ്ങളും ഊണു കഴിഞ്ഞു പന്തലിൽ വന്നു കൂടി. പൂക്കാരനെ വിളിച്ച് പൂവിന്റെ വില ചോദിച്ചു. വലിയ വേനലാകയാൽ വളരെ ദൂരത്ത് ചെന്നാണു് പുഷ്പം ശേഖരിച്ചതെന്നും, അതിനാൽ തക്കതായ വിലതന്നെ കിട്ട ണമെന്നും അവൻ വിനയത്തോടെ പറഞ്ഞു. പ്രഭു സമ്മ തിച്ചു. പൂക്കാരനാകട്ടെ മുക്കാലിയിൽ കെട്ടി മുപ്പത് അടി യാണു് പ്രതിഫലം ചോദിച്ചത്. പ്രഭുവും കേട്ടുനിന്ന വരും അന്ധാളിച്ചു. പൂക്കാരൻ നിർബ്ബന്ധിക്കയാൽ അവൻ പറഞ്ഞപോലെ തന്നെ നടത്താൻ പ്രഭു വരുതികൊടുത്തു. പ്രഭുവിൻറ ആൾക്കാർ അവനെ മുക്കാലിയിൽ കെട്ടി അടി തുടങ്ങി. എന്നാൽ അവൻ ചെയ്ത ഉപകാരം ഓത്തു പേരിന് അടി ച്ചതേ ഉള്ളു. അടി പകുതി കഴിഞ്ഞപ്പോൾ നിറുത്തണേ എന്നു് അവൻ വിളിച്ചു പറഞ്ഞു. അടി നിറുത്തി. ശേഷ മുള്ളതു തന്റെ പങ്കുകാരനായ ദ്വാരപാലകന് ചെല്ലാനു ള്ളതാണെന്നും ഉടൻ തന്നെ കൊടുക്കണമെന്നും പറഞ്ഞു. S ഇത് കേട്ട് എല്ലാവരും വിസ്മയിച്ചു. പ്രഭു ഭൃത്യനെ വരു ത്താൻ കല്പ കൊടുത്തു. അവൻ വന്ന ഉടനെ തന്റെ ഭൂതൻ ഇതിൽ പങ്കുകാരൻ ആയതെങ്ങനെ എന്ന് പ്രഭു പൂക്കാര നോട് ചോദിച്ചു. പൂക്കാരൻ വിവരമെല്ലാം ബോധിപ്പിച്ചു. 8*

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/37&oldid=223057" എന്ന താളിൽനിന്ന് ശേഖരിച്ചത്