ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രണ്ടാംപാഠപുസ്തകം.

പറിച്ചെടുത്താൽ ഇലകൾ ചൂട് പിടിപ്പിച്ച ഒരു ഇരുമ്പു് തട്ടിന്മേൽ ഇട്ടുണക്കണം. അതിനു് ശേഷം കെട്ടുകളായി കെട്ടണം. ഒന്നാം തരം തേയിലയ്ക്ക് റാത്തലിനു് ഒന്നുമുതൽ രണ്ടു് വരെ രൂപ വിലയുണ്ടു്.രണ്ടും മൂന്നും തരങ്ങൾക്ക് വില അതിൽ കുറഞ്ഞിരിക്കും.
   തേയില ഉണക്കുമ്പോൾ പൊടിഞ്ഞു വീഴുന്ന പൊടിക്കു് പൊടിത്തേയില എന്ന് പേർ പറയും. ഈ വകയും അധികം വിലയില്ല.
   തേയില മറ്റു രാജ്യങ്ങളിലേയ്ക്ക് അയക്കുന്നതു് റാത്തലായി തൂക്കി ഇയ്യത്തകിടുകൊണ്ടുണ്ടാക്കിയ പെട്ടിയിൽ നിറച്ചിട്ടാണു്.

   കുടിപ്പാൻ ചായ ഉണ്ടാക്കണമെങ്കിൽ കുറെ തേയില എടുത്തു് ഒരു പാത്രത്തിൽ ഇട്ടു് അതിനുമീതെ തിളയ്ക്കുന്ന വെള്ളം ഒഴിച്ച് അടച്ചു വെയ്ക്കണം. രണ്ടോ, മൂന്നോ, കൂടി യാൽ അഞ്ചോ മിന്നിട്ട് സമയം കഴിഞ്ഞാൽ തുറന്നു് വെള്ളം മാത്രം പകൎന്നുകൊള്ളണം. തേയില വെള്ളത്തി ലിട്ടു് തിളപ്പിക്കുകയോ അഞ്ചു് മിനിട്ടിലധികം തിളച്ച വെള്ളത്തിൽ ഇട്ടിരിക്കയോ ചെയ്താൽ ആ കഷായം കുടി ക്കാൻ കൊള്ളുകയില്ല. ആവശ്യം പോലെ അഞ്ചു് മിന്നിട്ടിന് മുമ്പും ഊറ്റി എടുക്കാം. അങ്ങിനെ എടുക്കുന്ന വെള്ള ത്തിനു് സ്വൎണ്ണനിറവും നല്ല മണവും ഉണ്ടായിരിക്കും. വെള്ളം എടുത്താൽ അടിയിൽ കിടക്കുന്ന ഇല കളയണം. അതു പിന്നെ ഒന്നിനും കൊള്ളരുതു്. ഇങ്ങനെ എടുത്തു് വെച്ചിരിക്കുന്ന ചായയിൽ ആവശ്യം പോലെ പഞ്ചസാരയും ചേൎത്ത് കുടിക്കാൻ ഉപയോഗിക്കുന്നു.

   ചായ ദേഹത്തിന്റെ ക്ഷീണം തിൎക്കും. അതിനു് ലഹരിയില്ല.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/40&oldid=223127" എന്ന താളിൽനിന്ന് ശേഖരിച്ചത്