ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വിറക് വെട്ടുകാരന്റെ കഥ.
വിറക് വെട്ടുകാരന്റെ കഥ.

ഒരു ഗ്രാമത്തിൽ വിറക് വിറ്റ് ഉപജീവനം ചെയത വന്ന ഒരു വേലക്കാരൻ ഉണ്ടായിരുന്നു. അവൻ ദിവസം പ്രതി രാവിലെ കോടാലിയും എടുത്തു് സമീപം ഉണ്ടായി. രുന്ന ഒരു കാട്ടിൽ വിറകുവെട്ടാൻ പോകും. ഒരു ദിവസം ഒരു കാട്ടുനദിയുടെ തീരത്തു് ഉണങ്ങിനിന്നിരുന്ന മരം മുറിച്ചു കൊണ്ടിരിക്കുമ്പോൾ കോടാലി അവൻറെ കൈയിൽനിന്നും തെറി വെള്ളത്തിൽ വീണു. ആറ്റിൽ വെള്ളം പെരുകി യിരുന്നു. അവനു് നീന്തു് വശമില്ലായിരുന്നു. അതിനാൽ കോടാലി എടുക്കുന്നതു് അസാധ്യമായിത്തീൎന്നു.

   തന്റെ ഉപജീവനത്തിനുള്ള ആയുധം പോയതിനാൽ അവൻ വ്യസനിച്ചു.ഉടനെ കാഴ്ചയ്ക്ക് വിശിഷ്ടനായ ഒരാൾ അടുത്തുചെന്ന് അവനോടു് വ്യസനിക്കുന്നതിൻറ കാരണം ചോദിച്ചു ഉപജീവനമാൎഗമായുള്ള കോടാലി വെള്ളത്തിൽ പോയതിനാൽ ആണെന്നു പറഞ്ഞു.

   അതു കേട്ട് ആ വിശിഷ്ട പുരുഷൻ നദിയിൽ മുങ്ങി ഒരു സ്വൎണ്ണകോടാലി എടുത്തു് കൊണ്ടു വന്നു് കാണിച്ചു. വിറകുവെട്ടുകാരൻ അതു് തന്റേതല്ലെന്നു പറഞ്ഞു. പിന്നെയും അദ്ദേഹം ഒരു വെള്ളിക്കോടാലി മുങ്ങി എടുത്തു് കാണിച്ചു.അതും അവൻ തന്റേതല്ലെന്ന് ഉപേക്ഷിച്ചു.മൂന്നാം പ്രാവശ്യം ഇരുമ്പു് കോടാലി തന്നെ കാണിച്ചു.ഇതു് തന്നെ എന്റേത് എന്നു അവൻ വിളിച്ചു പറഞ്ഞു.വിശിഷ്ട പുരുഷൻ വേഷത്തിൽ വന്നിരുന്ന ആ വനദേവത അവൻ സത്യനിഷ്ഠ കണ്ടു് സന്തോഷിച്ച് കോടാലി മൂന്നും കൊടുത്ത് അവനെ അനുഗ്രഹിച്ചയച്ചു.

   ക്രമേണ ഈ വൎത്തമാനം ഗ്രാമത്തിൽ പരന്നതിൻറ

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/41&oldid=223130" എന്ന താളിൽനിന്ന് ശേഖരിച്ചത്