ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

49 ഒരു തുള്ളി മഷി. ഒരു ഗ്രാമം വിട്ടു കുറെ ദൂരമായി ഒരു ഗൃഹസ്ഥൻ താമ സിച്ചിരുന്നു. ഗൃഹസ്ഥൻ മകൻ കേശവൻ ഗ്രാമത്തി ലുള്ള പാഠശാലയിൽ പഠിച്ചുവന്നു. പള്ളിക്കൂടം വിട്ട് വീട്ടിൽ വന്നാൽ സന്ധ്യയാകുന്നതുവരെ അവൻ തനിയേ കളിക്കും. സമീപത്തു് വേറെ വീടുകൾ ഇല്ലാതിരുന്നതി നാൽ കൂട്ടുകാർ ഉണ്ടായിരുന്നില്ല. ഇങ്ങനെ കുറേക്കാലം കഴിഞ്ഞപ്പോൾ കേശവൻ വീട്ടിനു സമീപം ഒരു സ്ഥലത്ത് വേറെ ഒരു വീട്ടുകാർ വന്നു താമസിച്ചു. ആ വീട്ടിൽ കേശവൻ തരത്തിൽ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു കളിക്കാനുള്ള സമയങ്ങ ളിൽ കേശവൻ അവരുമായി കളിക്കും. ദിവസം കേശവന്റെ അമ്മ അവനെ വിളിച്ച് ഇനിമേൽ ആ കുട്ടികളൊന്നിച്ച് കളിക്കാൻ പോകരുതെന്ന് വിരോധിച്ചു. കേശവൻ:- അമ്മ അങ്ങനെ പറയരുതേ! അവ രോടുകൂടി കളിക്കുമ്പോൾ നേരം പോകുന്നത് ഞാൻ അറി അമ്മ:- ഇന്നലെ എനിക്ക് അവർ കളിച്ചുകൊണ്ടി രിക്കുന്ന സ്ഥലത്ത് പോകാൻ സംഗതിയായി. തമ്മിൽ അസഭ്യവാക്കുകൾ പലതും പറയുക ഉണ്ടായി. അവർ കേശവൻ വിളറിയ മുഖത്തോടുകൂടെ പറഞ്ഞു:- “അമ്മേ! അവർ ചീത്തവാക്കുകൾ പറയാറുണ്ടു്, അതെ നിക്കറിയാം, അമ്മ എന്നെ നല്ല പോലെ വകതിരിവു പഠിപ്പിച്ചിട്ടുള്ളതുകൊണ്ടു ഞാനും അവരെപ്പോലെ അസ

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/51&oldid=222985" എന്ന താളിൽനിന്ന് ശേഖരിച്ചത്