ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മേഘവും മഴയും. 55 നാളെ യാകട്ടെ. നാളെയാമെന്നങ്ങൊരു നേരവും നിനയാതെ; നാഴിക പോകുന്തോറും കാലങ്ങൾ കഴിഞ്ഞു പോം ; കാലങ്ങൾ കഴിയുമ്പോൾ കാലനുമണഞ്ഞീടും; കാലൻ വരവിനു നാളേതെന്നറിയാമോ ? കാലു നാഴികപോലും കാലങ്ങൾ കളയാതെ കാലകാലനെ ഭജിച്ചീടുക നിരന്തരം. അജ്ഞരാം ജനങ്ങളോടൊത്തു നീ വസിക്കാതെ പ്രാജ്ഞായുള്ളോരുടെ ചേച്ചിയുമുണ്ടാകണം. മഞ്ജുതരമായ മന്ദിരങ്ങളുമെല്ലാം ഒന്നുമേ വരാ മരണാന്തികേ ഒരുവനും. ധമ്മവുമധമ്മവുമെന്നിവരിരുവരു മെന്നിയേ സഹായം മറ്റില്ലൊരുവനും തദാ ; ഉടുത്ത വസ്ത്രം പോലുമെടുക്കാൻ കഴിവരാ; തടിച്ച ദേഹം കൂടെ കിടക്കുന്നതേ വരൂ. മേഘവും മഴയും. മഴ എന്തെന്നും എങ്ങനെ ഉണ്ടാകുന്നു എന്നും പഠിക്കാം. ഒരു പാത്രം നിറച്ച് തണുത്ത വെള്ളം എടുത്ത് അതിനെ അടുപ്പിന്മേൽ വെച്ച് തീ കത്തിക്കുക. കുറേനേരം കഴിയും മ്പോൾ വെള്ളം ചൂടുപിടിക്കയും ക്രമേണ ചൂടു് കൂടിവരു മ്പോൾ വെള്ളം തിളയ്ക്കുകയും ചെയ്യുന്നു. തിളച്ചുകൊണ്ടി രിക്കുന്ന വെള്ളത്തിനു മുകളിൽ കൈ നല്ലപോലെ തുടച്ചും വെച്ചു, നീട്ടിപ്പിടിച്ചാൽ ക്രമത്തിലധികമായ ചൂടു് തട്ടും

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/57&oldid=222991" എന്ന താളിൽനിന്ന് ശേഖരിച്ചത്