56 വരാം. രണ്ടാംപാഠപുസ്തകം. ഉടനെ കൈ വലിച്ചെടുക്കുക. കൈയിൽ നിശ്ചയമായി നനവ് തട്ടിക്കാണും. വെള്ളം ഇറ്റി വീണു എന്ന് തന്നെയും ഇങ്ങനെ തിളയ്ക്കുന്ന വെള്ളത്തിന്റെ മീതെ നീട്ടി യാൽ കൈ പൊള്ളിപ്പോയി എന്നു വരാവുന്നതിനാൽ കൈയ്യ് പകരം ഒരു തണുത്ത പിത്തളിട്ടുമോ അഴുക്കിലാ തെ തേച്ച് തുടച്ച സ്റ്റേ റേറാ പിടിക്കയാണു് നന്നു്. ക്ഷണത്തിൽ സ്റ്റേറ്റിന്റെ ഒരു വശത്ത് ജലകണങ്ങൾ പറ്റിയിരിക്കുന്നതായി കാണാം. സ്റ്റേറെറടുത്തു് ചരിച്ച് പിടിച്ചാൽ അതിൽനിന്നു വെള്ളം ഒലിക്കയും ചെയ്യും. തേച്ചു തുടച്ച സ്ലേറ്റിൽ ഈ വെള്ളം എവിടെ നിന്നു് വന്നു? നമുക്ക് തിളയ്ക്കുന്ന വെള്ളത്തെ ഒന്നുകൂടി നോക്കാം. വെള്ളം തിളയ്ക്കുന്ന പാത്രത്തിന്റെ മുകളിൽ കുറേ പുക ചൂഴുന്നതായി തോന്നുന്നു. എന്നാൽ അത് പുകയല്ല. ഈ സംഗതി സ്പഷ്ടമാകണമെങ്കിൽ, വെള്ളം തിളപ്പി ക്കുന്നത് വായിടുങ്ങിയതും മൂക്കുള്ള തുമായ ഒരു പാത്രത്തിൽ വായ് മൂടിക്കെട്ടിയിട്ടാകട്ടെ. വെള്ളം തിളച്ചു തുടങ്ങിയാൽ പാത്രത്തിന്റെ മൂക്കിൽ കൂടി ശബ്ദത്തോടുകൂടെ ഒരു വസ്തു വരുന്നത് കാണാം. അതിന്റെ നേരേ വേറൊരു സ്ലേററ് പിടിച്ചാൽ ആ സ്റ്റേറ്റിലും ജലകണങ്ങൾ പറ്റിയതായും സ്റ്റേറ്റ് വലിച്ചെടുത്താൽ അതിൽനിന്നു് വെള്ളം ഒലിക്കുന്ന തായും കാണും. ഈ പരീക്ഷകൊണ്ടു് തിളയ്ക്കുന്ന വെള്ള ത്തിൽനിന്നു് പൊങ്ങിവരുന്ന വസ്തു പുകയല്ല; വെള്ളത്തി ൻ ഒരു രൂപഭേദമാണെന്നു നമുക്ക് മനസ്സിലാകുന്നു. ഇതിനു് ആവി എന്നു പേർ പറയുന്നു. ആവി വെള്ളം തന്നെ; എന്നാൽ അത് വെള്ളത്തിന്റെ രൂപത്തിലാ ഇരിക്കുന്നത്. വെള്ളം ദ്രവവസ്തുവാണ്. അതിനെ കണ്ണു കൊണ്ടു് കാണാം. കൈയിൽ എടുക്കാം. ആവി വായു രൂപമായിരിക്കുന്നു. കണ്ണുകൊണ്ടു കാണുന്നതിനും കെ
താൾ:Malayalam Randam Padapusthakam 1926.pdf/58
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല