ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

58 രണ്ടാംപാഠപുസ്തകം. ഭവിക്കുന്ന ആവിയെ കാറ്റടിച്ചു കൂട്ടുകയും ചിന്നഭിന്നമായി പരത്തുകയും ചെയ്യുന്നു. ഉറഞ്ഞ് ദൃശ്യമായിത്തീരുകയും ആകാശത്തിൽ കാറ വാക്കിനു ചേർന്നു് പറന്നുനടക്കയും ചെയ്യുന്ന ഈ ആവിക്ക് നാം മേഘം എന്നു് പേർ പറയുന്നു. ഘനം മേഘങ്ങൾ കൂട്ടം കൂടി കറുത്തിരുണ്ട ആകാശത്തിൽ പരന്നു കിടക്കുന്നത് കാണാറുണ്ടല്ലോ. തണുത്ത കാറേ ലുംതോറും മേഘങ്ങൾക്ക് ഘനം കൂടിവരും. കൂടുംതോറും അതുകൾക്ക് ആകാശത്തിൽ പരന്നുനിൽ ക്കാൻ ശക്തിയില്ലാതാകും. അപ്പോൾ മേഘങ്ങളിൽനിന്നു ജലകണങ്ങൾ ഭൂമിയിലേക്ക് വീഴുന്നു. ഇവ ചെറുതും വലു തുമായിരിക്കും. ഇങ്ങനെ വീഴുന്ന ജലത്തെയാകുന്നു നാം മഴ എന്ന് പറയുന്നത്. മഴ നല്ല പോലെ പെയ്തതിൽ പിന്നെ ആകാശത്തേയ്ക്കു നോക്കിയാൽ മേഘമെല്ലാം പോയി ആകാശം തെളിഞ്ഞു കാണും. മഴയുടെ ഉപയോഗങ്ങളെ പ്പറ്റി നമുക്ക് വേറെ ഒരിക്കൽ ആലോചിക്കാം. 20co ഒരു നദി. കേശവനും അവന്റെ രണ്ടനുജന്മാരും കൂടി ആറ്റിൽ കുളിക്കാൻ പോയി. വഴിക്ക് വെച്ചു് അവർ തമ്മിൽ ഒരു സംഭാഷണം നടന്നു:- കേശവൻ :- “ഇന്നാൾ ഒരു ദിവസം നിങ്ങൾ കടലാസു കൊണ്ടു് ചെറിയ വള്ളമുണ്ടാക്കി ഓടകളിൽ ഒഴുകുന്ന വെള്ള ത്തിൽ ഇട്ട് കളിക്കുന്നത് ഞാൻ കണ്ടു. എന്നാൽ നിങ്ങ ളുടെ കടലാസു വള്ളം ഒഴുകിപ്പോയതു് എങ്ങനെ എന്നു നിങ്ങൾക്ക് പറയാമോ ?

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/60&oldid=222994" എന്ന താളിൽനിന്ന് ശേഖരിച്ചത്