ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

60 ശിവരാമൻ :-ജ്യേഷ്ഠാ! ഞങ്ങളുടെ കടലാസു വള്ളങ്ങൾ ഒലിച്ചു പോയതുപോലെ ജ്യേഷ്ഠൻ വടി ഇതാ ഒഴുകി പോകുന്നു. നദിയിലെ വെള്ളത്തിനു് ഓട്ടമുണ്ടോ ? കേശവൻ :- “ഉണ്ട്, വടി ഒലിച്ചു പോകുന്ന വഴിക്ക് വെള്ളം ഒഴുകുന്നു എന്നറിയാം. കീഴോട്ടേയ്ക്ക് ഒഴുകുന്ന സ്വഭാവം ഈ നദിയിലുള്ള വെള്ളത്തിനും ഉണ്ടു്. ശിവരാമൻ :- “എന്നാൽ ഈ ആറിലുള്ള വെള്ള മെല്ലാം എവിടെനിന്നു വരുന്നു? കേശവൻ :- ഒരു വള്ളം പിടിച്ച് അതിൽ കയറി ആറിൽ കൂടി മേലോട്ട് ഒഴുക്ക് കയറി വളരെ ദൂരം പോ യാൽ അത് നമുക്ക് മനസ്സിലാക്കാം. ആറ് പുറപ്പെടുന്ന സ്ഥലം വളരെ ദൂരത്താകയാൽ അവിടെ ചെന്ന് ചേ കൊള്ളാൻ വളരെ ബുദ്ധിമുട്ടുണ്ട്. എന്നു മാത്രമല്ല, ആറ് പുറപ്പെടുന്ന ദിക്ക് കാണണമെങ്കിൽ വള്ളത്തിൽ നിന്നിറങ്ങി കുറെ കുന്നും മലയും കയറണം. മലയിൽ കയറിനോക്കി. യാൽ ഒരു ദിക്കിൽ ഭൂമിയിൽനിന്നു് കുമിളിയിട്ടും കൊണ്ടു വെള്ളം പൊങ്ങിവരുന്നതു് കാണാം. രാമകൃഷ്ണൻ: “അതല്ലേ ഉറവു് എന്നും, ഊറ് എന്നും പറയുന്നത്? മഴ പെയ്യുമ്പോൾ വെള്ളം ഭൂമിയിൽ താഴ്ന്ന് ഒരു ദിക്കിൽ കൂടി ഉറവായി വെളിയിൽ പുറപ്പെടുന്നു. കേശവൻ :- “അതെ, മഴവെള്ളം താഴ്ന്നു്, ഊററുകൾ ഉണ്ടാകുന്നു. ഊറിൽനിന്നു് നദി (ആറ്) ഉണ്ടാകുന്നു നദി ഉണ്ടാകുന്ന സ്ഥലത്തിനു് ഉത്ഭവം എന്നും ഉത്ഭവസ്ഥലം എന്നും പറയാം. നദി ഉണ്ടാകുന്ന ദിക്കിൽ പോയി നോക്കിയാൽ അത് ചാടിക്കടക്കത്തക്ക വിധത്തിൽ ചെറു തായിരിക്കും. ശിവരാമൻ :- “എന്നാൽ നദികൾ വളരെ വലുതാകു ന്നതും അതിൽ ഒട്ടേറെ വെള്ളമുണ്ടാകുന്നതും എങ്ങനെ ?

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/62&oldid=222996" എന്ന താളിൽനിന്ന് ശേഖരിച്ചത്