ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

61 കേശവൻ: “ഒരു ഉറവിന്റെ സമീപത്തു് വേറേ ഉറവു കളും ഉള്ളതു് നീ കണ്ടിരിക്കാം; അവയിലുള്ള വെള്ളവും ഈ നദിയിൽ വന്നുചേരുന്നു. ഇവയെ ആണ് ഉപന ദികൾ എന്നും പോഷകനദികൾ എന്നും പറയുന്നത്. രാമകൃഷ്ണൻ : നദി ഒടുവിൽ എവിടെ പോകുന്നു ? കേശവൻ - പല ചെറിയ നദികളാൽ പോഷിപ്പി കപ്പെട്ട് വലിയ നദിയായി കീഴ്പെട്ട് ഒഴുകി ഒടുവിൽ സമു ദ്രത്തിൽ ചെന്നു് ചേരുന്നു. ഒഴുക്കിന്റെ വലത്തു വശത്തുള്ള കരയ്ക്ക് വലതുകര എന്നും ഇടത്തുവശത്തുള്ളതിനു് ഇടതുകര എന്നും പറയുന്നു. @ 300 326). ഉപ്പു ഈ ഉപ്പില്ലാത്ത പണം കുപ്പയിലെ” എന്നു് തമിഴരുടെ ഇടയിൽ ഒരു പഴഞ്ചൊല്ലുണ്ടു് . ഉപ്പില്ലാ ാത്ത സാധനം ഒന്നിനും കൊള്ളരുത് എന്നാണു് ഇതിന്റെ അത്ഥം. പഴഞ്ചൊല്ലിൽ പറഞ്ഞിരിക്കുന്ന ഉപ്പ് എന്തെന്നും, എങ്ങ നെ ഉണ്ടാകുന്നു എന്നും, അതിൻറ ഉപയോഗം എന്തെല്ലാ മെന്നും പഠിക്കാം. മധുരം ചേരാത്ത എല്ലാ ആഹാരങ്ങൾക്കും രുചി ഉണ്ടാ ക്കുന്ന ഒരു വസ്തുവാകുന്നു ഉപ്പ്. വെളുത്ത ഉപ്പും കറുത്ത ഉപ്പും വാങ്ങാൻ കിട്ടും. ഇത് കൂടാതെ രസം കുറഞ്ഞ വേറെ ഒരു ഉപ്പും ഉണ്ടു്. വക നാം ഉപയോഗിച്ചുവരുന്ന ഉപ്പ് വെള്ളത്തിൽ ഇട്ടാൽ അലിഞ്ഞു പോകുന്നു. ആ വെള്ളം വായിൽ ഒഴിച്ചു നോക്കി. യാൽ അതിൽ ഉപ്പുരസം കാണും. ഉപ്പ് കലക്കിയ വെള്ളം തീയിൽ വെച്ചു വറ്റിച്ചാൽ അടിയിൽ ഉപ്പ് ഉറഞ്ഞു കിടക്കും.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/63&oldid=222997" എന്ന താളിൽനിന്ന് ശേഖരിച്ചത്