കദളിവനം. 63 ഭക്ഷണസാധനങ്ങൾക്ക് രുചി ഉണ്ടാക്കുന്നതു് ഉപ്പാ ണെന്നു് മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. ഇതുകൂടാതെയും ഉപ്പ് കൊണ്ടു ഉപയോഗങ്ങൾ ഉണ്ടു്. വളരെക്കാലം വെച്ചു സൂക്ഷിക്കേണ്ടതായ ആഹാരസാധനങ്ങളെ ഉപ്പ് ചേർത്തു് സൂക്ഷിച്ചാൽ അതുകൾ ചീത്തയാകാതെ നിലനില്ക്കും. നമ്മുടെ ഗൃഹങ്ങളിൽ മാങ്ങാ നാരങ്ങാ മുതലായതു് ഉപ്പിലിട്ട് സൂക്ഷിക്കുന്നതു് നമുക്ക് അറിവുണ്ടല്ലോ. പരദേശങ്ങളിലേയ്ക്ക് അയക്കേണ്ടിവരുന്ന മത്സ്യമാം സാദികളേയും ഉപ്പിലിട്ട് സൂക്ഷിക്കുന്നു. കന്നുകാലികൾക്കും ഉപ്പ് ആഹാരത്തിൽ ചേർത്തു് കൊടുക്കാം. തെങ്ങിനു് ഉര മായി ഉപ്പ് ചാരത്തോടു് കലന്നും പ്രത്യേകമായും ഇടാറുണ്ടു്. ഈ രാജ്യത്തിൽ ഉണ്ടാകുന്ന ഉപ്പ് ഈ രാജ്യത്തിലേ ചില വിനു് തികയാത്തതിനാൽ മറ്റു രാജ്യങ്ങളിൽനിന്നു് ഉപ്പ് വരുത്തി കച്ചവടം ചെയ്യുന്നു. Q300 കദളിവനം. പച്ചക്കദളിക്കുലകൾക്കിടയ്ക്കിടെ മെച്ചത്തിൽ നന്നായ് പഴുത്തപഴങ്ങളും. ഉച്ചത്തിലങ്ങനെ കണ്ടാൽ പവിഴവും പച്ചരത്നക്കല്ലുമൊന്നിച്ച് കോത്തുള്ള ഈ മാലകൾകൊണ്ടു വിതാനിച്ച ദിക്കെന്നു മാലോകരൊക്കയും ശങ്കിക്കുമാറുള്ള ലീലാവിലാസേന നില്കുന്ന വാഴകൾ നാലു ഭാഗങ്ങളിൽ തിങ്ങിവിങ്ങിത്താ ബാലാനിലൻ വന്നു തട്ടുന്ന നേരത്തു്
താൾ:Malayalam Randam Padapusthakam 1926.pdf/65
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല