ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

68 രണ്ടാംപാഠപുസ്തകം. അവർ മനസ്സിലാക്കി. എന്നാൽ ചെറുതായി വരയ്ക്കാം. അ തെങ്ങനെ വേണമെന്നായിരുന്നു പിന്നത്തെ ആലോചന. തോത് കോലിൻ ഏതെങ്കിലും ഒരു ഭാഗത്തെ മുഴുവനായി വിചാരിച്ചാൽ മതിയാകുമെന്നു് സുന്ദരേശ്വരൻ പറഞ്ഞു. അതെല്ലാപേരും സമ്മതിച്ചു. ഒരുവൻ തോതു കോൽ ഭാഗമായി ഭാഗിച്ചു വേറെ ഉള്ളവരെ കാണിച്ചു. അവൻ തോ തുകോൽ ഒരു കടലാസിന്മേൽ വെച്ച് രണ്ടറ്റവും അടയാ ളപ്പെടുത്തി. കടലാസ് അവിടെവച്ച് മുറിച്ച് പിന്നെ അത് രണ്ടായി മടക്കി. ഇങ്ങനെ നാല് പ്രാവശ്യം ചെയ്തു. പ്പോൾ കടലാസിന്റെ ഓരോ ചെറിയ ഭാഗവും അതിൻറ പതിനാറിൽ ഒരു ഭാഗമാണെന്നു് അവക്ക് ബോധപ്പെട്ടു. ഈ അംശങ്ങളിൽ ഒന്നു് തോത് കോലിൽ ഒരു കോലിനു പകരം ഉപയോഗിക്കാൻ തീച്ചയാക്കി. മുറിയുടെ നീളം കോൽ ആയതുകൊണ്ടു് 20 മ കോൽ വീതിയായത്കൊണ്ട് കടലാസിൽ വരച്ചു. അംശം നീളമായ അംശം വീതിയായും ഇങ്ങനെ നീളവും വീതിയും എല്ലാം വരച്ചു വെച്ച് അവരവർ ഇരിക്കുന്ന സ്ഥാനവും ഉപാദ്ധ്യായന്റെ സ്ഥാ നവും ആ കടലാസിൽ കാണിച്ചു. ഈ പടത്തിൽ തെക്കു വടക്ക് കിഴക്ക് പടിഞ്ഞാറും കാണിക്കേണ്ട ആവശ്യമു ണ്ടെന്നും അതു് വേറെ ഒരു ദിവസം ആവാം എന്നും പറഞ്ഞു അന്ന് മതിയാക്കി. ഒരു പകുതിയും അതിലേ ാഗസ്ഥന്മാരും. ഒരു ദിവസം അദ്ധ്യാപകൻ ക്ലാസിലിരുന്നു പഠിപ്പിച്ചു. കൊണ്ടിരിക്കുമ്പോൾ ക്ലാസിനകത്ത് ഒരാൾ കയറിവന്നു.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/70&oldid=223004" എന്ന താളിൽനിന്ന് ശേഖരിച്ചത്