ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

74 രണ്ടാംപാഠപുസ്തകം. വലതുവശം വടക്കും, ഇടതുവശം തെക്കും, ആയിരിക്കുമെന്ന് ബോധപ്പെട്ടു. പിന്നെയും പല ഉദാഹരണങ്ങൾകൊണ്ടും അദ്ധ്യാ പകൻ ഈ സംഗതി കുട്ടികളുടെ മനസ്സിൽ ദൃഢപ്പെടുത്തി. രാത്രിയിൽ സൂയ്യൻ അദൃശ്യനായിരിക്കുന്നു. അപ്പോൾ വ കേ ധ്രുവനക്ഷത്രത്തിന്റെ നിലകൊണ്ട് വടക്കറിയണം; സൂരനേയും നക്ഷത്രങ്ങളേയും കാണാൻ പാടില്ലാതെ ആകാശം മേഘം കൊണ്ടു മൂടിയിരിക്കുന്ന ദിവസങ്ങളിൽ വടക്ക് നോക്കിയന്ത്രം കൊണ്ടും ദിക്കുകൾ അറിയാം. പാഠശാലപ്പറമ്പിന്റെ പ്ലാൻ (പടം). നാലുദിക്കുകളും അറിയേണ്ട വിധം ഇന്നപ്രകാരമെന്ന് മുമ്പ് പഠിച്ചുവല്ലോ. അതുപോലെ വേറെ ഒരു പാ ത്തിൽ ക്ലാസുമുറിയുടെ ഒരു പടം വരയ്ക്കു ണ്ട വിധവും പഠിച്ചു. ആ വിധം ഇപ്പോൾ ഒരു പടം വരയ്ക്കാം. ക്ലാസ് മുറി വരച്ചിരിക്കുന്ന പടം എടുത്ത് അതിൽ വടക്ക് വശം അടയാളപ്പെടുത്തുക. വടക്ക് വശത്തുള്ള സാമാനങ്ങളെ കാണിച്ചു് മുമ്പ് അടയാളപ്പെ പ്പെടുത്തിയിട്ടുണ്ടല്ലോ. വശം വടക്കു് എന്നു് അടയാളപ്പെടുത്തുക. പിന്നെ മറ് വശങ്ങളേയും അതുപോലെ അടയാളപ്പെടുത്തുക. കുട്ടികളെക്കൊണ്ട് ഇത് പോലെ തന്നെ പാഠശാല മുഴു വനും മുമ്പിലത്തെ തോത് കോലു കൊണ്ടുളപ്പിച്ച് നീളം വീതി മുതലായവ കടലാസിൽ വരപ്പിച്ചു. പാഠശാലയു ടെ ആകൃതി ഒരുവിധം വരച്ചപ്പോൾ അതിൽ വടക്ക് കിഴക്കു മുതലായതും കാണിക്കാൻ പറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/76&oldid=223010" എന്ന താളിൽനിന്ന് ശേഖരിച്ചത്