88 രക്ഷിക്കയും, തല വല്ല ദിക്കിലും തട്ടിയാൽ അധികം മുറി വേൽക്കാതെ തടുക്കുകയും ചെയ്യുന്നു. നാം കണ്ണ് കൊണ്ടു സാധനങ്ങളെ കണ്ടറിയുന്നു. വികൊണ്ട് ശബ്ദങ്ങളെ കേട്ടറിയുന്നു. മൂക്കുകൊണ്ട് ഗന്ധം ഗ്രഹിക്കുന്നു. വാകൊണ്ടു് ആഹാരം ഭക്ഷിക്കുന്നു. പ് കൊണ്ടു ഭക്ഷണസാധനങ്ങളെ കടിച്ചു ചവയ്ക്കുന്നു. നാക്ക് കൊണ്ട് രുചി അറിയുന്നു. തല കഴുത്തിനു് മീതെ ഇരിക്കയാൽ നമുക്കു് തലയെ വലത്തോട്ടും ഇടത്തോട്ടം തിരിക്കാം. കഴുത്തിനു് താഴെയായി ഉടലാണെന്നു് മുമ്പ് പറഞ്ഞു. വല്ലോ. ഉടലിന്റെ മേൽഭാഗത്തിന്റെ ഓരോ വശത്തു നിന്നും ഓരോ കൈ തൂങ്ങിക്കിടക്കുന്നു. ഓരോ കൈയും നടുവിൽ അകത്തേയ്ക്ക് മടക്കത്തക്കവിധം സൃഷ്ടിച്ചിരിക്കുന്നു. കൈയുടെ കീഴ് ഭാഗം അഞ്ചു വിരലായി പിരിയുന്നു. വിര ലുകളേയും മടക്കുകയും നിവിത്തുകയും ചെയ്യാം. ഉടലിന്റെ വേറെ മുഖ്യഭാഗങ്ങൾ നെഞ്ചും വയറും പുറവുമാകുന്നു. തൊട്ടുനോക്കിയാൽ നെഞ്ചിൽനിന്നു് ഉറ പ്പുള്ള എല്ലുകൾ പുറപ്പെട്ട് വളഞ്ഞു മുതുകിൽ നെട്ടെല്ലിൽ ചെന്നു് ചേരുന്നതായി അറിയാം. ഈ എല്ലുകൾ എല്ലാം കൂടി ഉടലിന്റെ മേൽഭാഗത്തെ ഒരു കൂടുപോലെ ആക്കിയി രിക്കുന്നു. ഈ കൂട്ടിന്റെ അകത്തു് ഹൃദയവും ശ്വാസസഞ്ചി.. കളും ഉണ്ട്. ഇത്ര ബലമുള്ള കൂടിന്റെ ആവശ്യവും ഇവയെ രക്ഷിക്കാൻ തന്നെ. ഈ കൂട്ടിന്റെ താഴെ വയറ് ആകുന്നു. ഉടലിനു താഴെയായി നമ്മുടെ കാലുകൾ മാത്രമുണ്ട് കാലിന്റെ മേൽഭാഗം വണ്ണം കൂടിയും കീഴ് ഭാഗം വണ്ണം കുറഞ്ഞും പാദം നിലത്തു് ബലമായി നിൽക്കത്തക്കവണ്ണം പരന്നും ഇരിക്കുന്നു. ഓരോ പാദത്തിൽ അഞ്ചുവിരലു
താൾ:Malayalam Randam Padapusthakam 1926.pdf/90
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല