ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മനുഷ്യ ശരീരത്തിന്റെ വിഭാഗങ്ങൾ.
89 ആടിന്റെ ഹൃദയം (രക്തകോശം). ശ്വാസകോശം നെഞ്ചിൽ എല്ല് കൊണ്ടുള്ള കൂട്ടിനകത്ത് ഹൃദയം ഉള്ള തായി മുമ്പ് പറഞ്ഞു വല്ലോ. ഹൃദയത്തിൽനിന്നാകുന്നു മനുഷ്യശരീരത്തിൽ എല്ലാഭാഗത്തിലേയ്ക്കും ചോര ഓടുന്നതു്. ചോരയോട്ടം ഇല്ലാതാകുമ്പോൾ മനുഷ്യൻ മരിക്കും. വെളിയിലുള്ള വായുവിനെ നാം സദാ ഉള്ളിലേ ളിലേയ്ക്ക് വലിക്കുകയും വെളിയിലേക്ക് വിടുകയും ചെയ്യുന്നു. ശ്വസിക്കുന്ന വായു ശ്വാസസഞ്ചികളിൽ ചെന്നുചേരുന്നു. നാം ഭുജിക്കുന്ന ആഹാരം വയറ്റിൽ ചെന്ന് ചേൎന്നാൽ അത് അവിടെ ദഹിക്കുന്നു. ദഹിച്ച്, ദേഹത്തെ പോഷി പ്പിക്കാൻ ആവശ്യമുള്ള ഭാഗങ്ങൾ രക്തത്തോടു് ചേൎന്ന് ദേഹമാസകലം പരക്കുന്നു. ആവശ്യമില്ലാത്തതായ സാധ നങ്ങൾ നമ്മുടെ ശരീരത്തിൽനിന്നു് മലമായും മൂത്രമായും വെളിയിൽ പോകുന്നു.