95 ഈ റോട്ടിൽ കൂടി പോകുമ്പോൾ രണ്ടു വശത്തും വൃക്ഷ ങ്ങൾ വെച്ച് പിടിപ്പിച്ചിരിക്കുന്നതിനാൽ റോട്ടിൽ വെയി ലില്ലെന്ന് രാമകൃഷ്ണനും, ഉള്ള വെയിൽ മുഖത്ത് കൊള്ളുന്ന തിനാൽ അവർ കിഴക്കോട്ട് പോകയാകുന്നു എന്ന് മാധ വനും, റോട്ടിന്റെ ഇടതു വശത്തുള്ള വയലുകളിൽ വെള്ളം കുറെ ഉണ്ടെന്ന് ശിവശങ്കരനും, വലതുവശത്തുള്ള വയല കൾ ഉണങ്ങിക്കിടക്കുന്നു എന്നു് കൃഷ്ണസ്വാമിയും, അവർ മുമ്പോട്ട് പോകുംതോറും കാലിനു് വേദന ഉണ്ടാകുന്നു എന്ന് ബാലകൃഷ്ണനും, കാലിനു് വേദന തോന്നുന്നത് അവർ ക്രമേണ ഉയർന്നുവരുന്ന സ്ഥലത്തേയ്ക്ക് പോകുന്നത് കൊ ണ്ടാണെന്നു വീരബാഹുവും, അവിടെനിന്ന് നോക്കിയാൽ ആറ് വളരെ താഴ്ന്നുകിടക്കുന്നു എന്നു ജോസഫും, ആറിൻറ മണൽത്തിട്ടയിൽ കൂടെ നടക്കുന്ന ആൾ വളരെ കിളരം കുറഞ്ഞവനേപ്പോലെ തോന്നുന്നു എന്നു് നാരായണപ്രഭുവും, പറഞ്ഞു. ഇത്രയുമായപ്പോൾ അവർ ആ ഉയർന്ന സ്ഥല ത്തിലുള്ള ഒരു തോപ്പിൽ എത്തി. അവിടെ തെങ്ങും, കമുകും, പിലാവും, മാവും, മധുരഫലങ്ങൾ ഉണ്ടാകുന്ന ചില ചെടികളും വളരെ സുഗന്ധമുള്ള പുഷ്പങ്ങളോടു കൂടി വേറെ ചില ചെടികളും കണ്ടു. അവർ തോട്ടക്കാരനോട് ചോ ദിച്ച് വളരെ ശോഭയും വാസനയുമുള്ള ചില പൂക്കൾ വാങ്ങിയുംകൊണ്ട് തോട്ടത്തിനു് മറുവശമുള്ള വഴിയിൽ കൂടിയിറങ്ങി പിന്നെയും ആറ്റിൻ കരയിൽ വന്നു. ഇ തിവന്ന വഴി തൂക്കായിരിക്കുന്നു; സൂക്ഷിച്ചു ഇറങ്ങിയില്ലെ ങ്കിൽ ഉരുണ്ടു വീഴാൻ ഇടയുണ്ട്; വഴിയുടെ ഇരുവശവും വളരെ താഴ്ചയാണു്; താഴ്ന്ന സ്ഥലങ്ങളിൽ മുൾച്ചെടികളും വള്ളികളും വളന്നുകിടക്കുന്നു എന്നെല്ലാം അവർ കണ്ട റിഞ്ഞു. കര ഇടിഞ്ഞ് ദിക്കുകളിൽ മഴക്കാലത്ത് വെള്ളം കേറുമെന്നും, വെള്ളത്തിൽ കൂടി വരുന്ന എക്കൽ അവിടെ
താൾ:Malayalam Randam Padapusthakam 1926.pdf/95
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല