ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൬

വഴിഞ്ഞേററമിരിക്കണമെപ്പോഴും
കഴിക്കുത്തിയരുവാളും കോടാലി
മഴുത്തായാദി കൊട്ടയും വട്ടിയും
പണിയാളർ മികവായിട്ടില്ലാഞ്ഞാൽ
പിണയും കടമേവനും നിർണ്ണയം
നടിച്ചു കൃഷി ചെയ്യുന്ന കാലത്തു്
പണക്കാരനും വീഴും കടത്തിന്മേൽ
വിളയുന്നവ സൂക്ഷിപ്പതിന്നായി
കളംവേണമൊരിടത്തു വേറിട്ട
പണിയിച്ചവന്തന്നെ കൊടുക്കേണം
പണിയാളർക്കു വല്ലിവഴിപോലെ
വഴിവെട്ടിയടച്ചു വിളയിച്ചാൽ
ഉഴവന്മാർ നശിക്കുന്നിതേവരും.
... ... ... ...

ഇനി കൃഷിക്കാർ എങ്ങനെയുള്ളവരായിരിക്കണമെന്നു്.

നിദ്രയേറിയിരിക്കുന്നവരാരും
ഭദ്രമല്ല കൃഷികരേകർമ്മണി
ചിത്തത്തിങ്കലുണവില്ലാതീടുന്ന
മത്തന്മാരാരും വേണ്ട കൃഷിയിങ്കൽ

വിഷയാസക്തന്മാർ, കള്ളന്മാർ, മദ്യപന്മാർ, മടിയ ന്മാർ, കണക്കപിണക്കികൾ മുതലായവർ നല്ല കൃഷിക്കാരല്ല.

വേലികെട്ടീട്ടുവേണം കൃഷീവലർ
കാലമേ വിതപ്പാനും നടുവാനും
വളം പാടത്തിടാഞ്ഞാലൊരിക്കലും
തെളിവില്ലാ വിതച്ചാലും നട്ടാലും

ഇനി ചില കുററങ്ങൾക്കു ശിഷകൾ കല്പിക്കുന്നു

വരമ്പു കുറച്ചീടുന്നരന്മാരെ
പെരമ്പോണ്ടടിക്കേണം നുറുങ്ങവെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/161&oldid=164204" എന്ന താളിൽനിന്ന് ശേഖരിച്ചത്