ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൮


കൃഷിയുടേയും മററും ഉത്ഭവത്തെപ്പററി കുറവരുടെ ഒരു പാട്ടു്.

മേലുലോകത്തീന്നു നൂലു താരുന്നേ
നൂലു വയ്യേറങ്ങിയ തമ്പീരാമ്മാരെ
ഈരടിപ്പുമിയളന്നോണ്ടു ചെന്നപ്പം
ഓരടിപ്പൂമി കുറഞ്ഞതിനാലെ
വെട്ടുമടിയും പുകയു മുണ്ടായെ
അന്നല്ലു പൂമിയുംപുല്പവും തോന്നി
അന്നല്ലു കാങ്കാ കടലുമേ തോന്നി
അന്നല്ലു ആളുമടിമയും തോന്നി
അന്നല്ലങ്ങേരുമെരുത്തിലും തോന്നി
അന്നല്ല വിത്തു വിതവട്ടി തോന്നി
അന്നൂരു പൊന്നൂരു വിത്തുമെ തോന്നി
കാഞ്ഞലക്കീഴു നടുക്കണ്ടം തുണ്ടും
നിച്ചേലും പൂട്ടി നെടുഞ്ചാലുരുവേ
അന്നൂരു വിത്തുമെ വാരിവിതച്ചെ
വിത്തു വിതച്ചു വിതവെള്ളം വിട്ടെ
മൂന്നീനു വന്നു കിളിവെള്ളം തുറന്നേ
ഏഴിനു വന്നു കിളിവെള്ളമടച്ചേ
അന്നൂരു പൊന്നൂരു വിത്തും പയലായ്
അന്നൂരു വിത്തിനെ തന്നെച്ചതിപ്പാൻ
വെട്ടുവളർകൊമ്പിപ്പഴുവും ചമഞ്ഞേ
വെട്ടുവളർകൊമ്പിപഴുവേ ചതിപ്പാൻ
കാട്ടിക്കരുമ്പുലി അവനും ചമഞ്ഞേ
വീട്ടിക്കുറുപ്പച്ചൻ തോക്കും ചമഞ്ഞെ
വീട്ടിക്കറുപ്പച്ചനവനെച്ചതിപ്പാൻ
മാനത്തു മാരി മഴയും ചമഞ്ഞേ
മാനത്തു മാരി മഴയെച്ചതിപ്പാൻ
മാനത്തു മീനുമേലാവും തെളിഞ്ഞേ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/163&oldid=164206" എന്ന താളിൽനിന്ന് ശേഖരിച്ചത്